മണ്ണടി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

മണ്ണടിmap
Remove ads

9°5′17″N 76°44′22″E കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലുള്ള കടമ്പനാടു പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മണ്ണടി. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം (87 കി.മീ.).

വസ്തുതകൾ
Remove ads

ചരിത്രപ്രാധാന്യം

Thumb
വേലുത്തമ്പി ദളവ മ്യൂസിയം, മണ്ണടി

കേരളചരിത്രത്തിലെ ഒരു പ്രധാനസംഭവം അരങ്ങേറിയ സ്ഥലമാണ് മണ്ണടി. ധീരദേശാഭിമാനി വേലുത്തമ്പി ദളവ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു പിടികൊടുക്കാതെ ജീവത്യാഗം ചെയ്തത് മണ്ണടി ക്ഷേത്രത്തിനു സമീപമുള്ള ചേന്ദമംഗലം മഠത്തിൽ വെച്ചാണ്. അതിനാൽ തീർഥാടന കേന്ദ്രം എന്നതിലുപരി ചരിത്ര സ്മാരകം എന്ന നിലയിലും മണ്ണടി ക്ഷേത്രം ശ്രദ്ധേയമാണ്[1] മണ്ണടിയിൽ പ്രസിദ്ധമായ വേലുത്തമ്പി ദളവ മ്യൂസിയം സ്ഥിതി ചെയ്യുന്നു ഈ മ്യൂസിയത്തിൽ സമീപമുള്ള കല്ലടയാറ്റിൽ നിന്നും മണലുവാരുന്നവർക്ക് ലഭിച്ച അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ബുദ്ധപ്രതിമ സൂക്ഷിച്ചിരിക്കുന്നു ഇത് മ്യൂസിയത്തിന്റെ പ്രധാന ആകർഷണമാണ്

Remove ads

പേരിനു പിന്നിൽ

മണ്ണടിയിൽ മംഗലത്തു പണിക്കർ എന്നൊരു നായർ കുടുംബമുണ്ടായിരുന്നു. വാക്കുവഞ്ഞിപ്പുഴപ്പണ്ടാരത്തിൽ മണ്ണടിദേശത്തിന്റെ അധിപനായിരുന്ന കാലത്ത് അവിടത്തെ വകയായി ഒരു ചെറിയ സൈന്യശേഖരമുണ്ടായിരുന്നു. ആ സൈനികന്മാരെ ആയോധനവിദ്യ അഭ്യസിപ്പിക്കുകയും സൈന്യത്തിന്റെ ആധിപത്യം വഹിക്കുകയും ചെയ്തിരുന്നത് മംഗലത്തു കുടുംബത്തെ കാർന്നവരായിരുന്നു. ഒരു ദിവസം കൃ‌ഷിയിറക്കുന്നതിനു കാടു വെട്ടിത്തെളിക്കാനായി ചില പുലയർ മംഗലത്തു പണിക്കരുടെ ഭവനത്തിനു സമീപം ഒരു കാട്ടിൽ വന്നുചേർന്നു. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു പുലക്കള്ളി (പുലയസ്ത്രീ) അവിടെക്കണ്ട ഒരു കല്ലിന്മേൽ മൂർച്ച കൂട്ടാൻ തന്റെ അരിവാൾ തേച്ചപ്പോൾ ആ കല്ലിൽനിന്നു രക്തം പ്രവഹിച്ചു. അത് കണ്ട് ഭയവിഹ്വലയായി ആ സ്ത്രീ കല്ലിൽ മണ്ണുവാരി അടിച്ചതിനാലാണ് ആ സ്ഥലത്തിനു "മണ്ണടി" എന്നു പേരു സിദ്ധിച്ചതെന്നു ജനങ്ങൾ പറയുന്നു.[2] മണ്ണടിക്കാവിന്റെ ഉത്ഭവവും ഈ സംഭവമാണ്. മണ്ണടി എന്ന പേരിനു പിന്നിൽ ബുദ്ധമത പാരമ്പര്യെത്തെ കാണാം കല്ലടയാറിന്റെ തീരത്തുള്ള ഈ പ്രദേശത്ത് ബൗദ്ധ അനുഷ്ടാനങ്ങൾ ഇന്നും കാണാം മൺഫലകങ്ങളിൽ പാദ രൂപങ്ങൾ പതിപ്പിച്ച് അടിയാരാധന നടത്തിയിരുന്നവരാണ് ഹീനയാന തേരാ വാദ ബുദ്ധമത വിഭാഗക്കാരുടെ പാരമ്പര്യത്തിൽ നിന്നുമാണ് മണ്ണടി എന്നെ നാമമുണ്ടായത് പല പുരാതന കുടുംബ നാമങ്ങളും മണ്ണടി എന്നു കാണാവുന്നതാണ് പത്തനംതിട്ടയിൽ തന്നെ മണ്ണടിശ്ശാല എന്നു മറ്റൊരു സ്ഥല നാമവും ഇത്തരത്തിൽ ബൗദ്ധ മണ്ണടി ബന്ധം ഉള്ളതായി കരുതുന്നു കല്ലട നദി ജലമാർഗ്ഗത്തിലൂടെ ഇവിടം സന്ദർശിച്ച മഹാനായ അശോക മന്നന്റെ അടികൾ പതിഞ്ഞ നാട് എന്നനിലയിലോ മന്നന്റെ അടി ഫലകം സൂക്ഷിച്ച നാട് എന്ന നിലയിലോ മന്നടി എന്നു വന്നനാമമാണ് മണ്ണടിയായത് എന്ന് ചരിത്രകാരനായ ഡോ . എസ് അജയ് ശേഖർ നിരീക്ഷിക്കുന്നു

Remove ads

പ്രധാന ആകർഷണങ്ങൾ

വേലുത്തമ്പി ദളവാ സ്മാരകം
മണ്ണടി ക്ഷേത്രം, കല്ലുമാടം, കന്നിമല, അരവയക്കൽചാണി ഗുഹ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads