മാറാടി

എറണാകുളം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് മാറാടി.[1]

വസ്തുതകൾ മാറാടി, Country ...

തെക്കൻ മാറാടിയിലാണ് മാറാടി ഗ്രാമപഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. എം.സി. റോഡിന് സമീപമുള്ള പ്രദേശങ്ങൾ കിഴക്കൻ മാറാടി എന്നറിയപ്പെടുന്നു. മൂവാറ്റുപുഴ പട്ടണത്തോടു ചേർന്നുള്ള പ്രദേശങ്ങൾ വടക്കൻ മാറാടി എന്നറിയപ്പെടുന്നു. ബാക്കിയുള്ള പ്രദേശങ്ങളെല്ലാം മൂവാറ്റുപുഴ പിറവം റോഡിന്റെ പരിധിയിൽ വരുന്ന തെക്കൻ മാറാടി എന്നറിയപ്പെടുന്നു.

മാറാടി ഭഗവതി ക്ഷേത്രം (മാറാടി കാവ്), അരുവിക്കൽ ദേവി ക്ഷേത്രം, തൃക്ക മഹാദേവ ക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന ഹൈന്ദവ മതകേന്ദ്രങ്ങൾ.

കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, ഇരട്ടയാനിക്കുന്നിലെ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, വടക്കൻ മാറാടിയിലെ മോർ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളി, തെക്കൻ മാറാടിയിലെ മൗണ്ട് ഹോറെബ് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി, കിഴക്കൻ മാറാടിയിലെ സെന്റ് ജോർജ്ജ് കാത്തോലിക് പള്ളി എന്നിവയാണ് ഈ ഗ്രാമത്തിലെ പ്രധാന ക്രിസ്ത്യൻ പള്ളികൾ.

ഗ്രാമം ഉൾക്കൊള്ളുന്ന മാറാടി ഗ്രാമപഞ്ചായത്ത് മൂവാറ്റുപുഴ അസംബ്ലി നിയോജക മണ്ഡലത്തിനും ഇടുക്കിയുടെ ലോക്‌സഭാ മണ്ഡലത്തിനും കീഴിലാണ്.[2] പതിമൂന്ന് വാർഡുകളുള്ള മാറാടി ഗ്രാമപഞ്ചായത്തിലെ നിലവിലെ പ്രസിഡൻ്റ് ഷെറി ഒ.പി.ബേബി (യു.ഡി.എഫ്.) ആണ്.[3]

മാറാടിയിലെ ടൂറിസ്റ്റ് ആകർഷണം

  • ശൂലം വെള്ളച്ചാട്ടം
  • ചെക്ക് ഡാം, കായനാട്
Remove ads

ജനസംഖ്യ

2001 ലെ കനേഷുമാരി പ്രകാരം മാറാടിയിൽ 8305 പുരുഷന്മാരും 8194 സ്ത്രീകളും ഉൾപ്പെടെ 16499 ആയിരുന്നു ജനസംഖ്യ.[4]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, കിഴക്കൻ മാറാടി
  • കുറുക്കുന്നപുരം ഗവ.എൽ.പി.സ്കൂൾ
  • ഗവ. യു.പി.സ്കൂൾ, ഇരട്ടയാനിക്കുന്ന്
  • ഗവ.യു.പി.സ്കൂൾ വടക്കൻ മാറാടി
  • ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം സ്കൂൾ കിഴക്കൻ മാറാടി

ഗവ. എൽ.പി സ്കൂൾ കായനാട്

അടുത്തുള്ള പട്ടണങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads