മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

From Wikipedia, the free encyclopedia

Remove ads

കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിൽ മുക്കൂട്ടുതറയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണനാണ്. അയ്യപ്പൻ, ദേവി, നാഗർ എന്നിവർ ഉപദേവതകളായിട്ടുണ്ട്. [1] നഗരത്തിൽത്തന്നെ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം മുക്കൂട്ടുതറയിലെ ഒരു പ്രധാന ആരാധനാലയമാണ്. മകരമാസത്തിലെ അനിഴം നാളിൽ ആരംഭിക്കുന്ന ഇവിടുത്തെ തിരുഉത്സവം തിരുവോണം നാളിൽ ആറാട്ടോടെ സമാപിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച് ആറാട്ട് ബലി, ആറാട്ട് എഴുന്നളളിപ്പ്, ആറാട്ട് തിരുച്ചെഴുന്നെളളിപ്പ് തുടങ്ങിയവ നടത്തിവരുന്നു. വിവിധ കരകളിൽ നിന്നുളള വർണ്ണാഭമായ ഘോഷയാത്ര ക്ഷേത്രപരിസരത്ത് സമാപിക്കുന്നു. [2]

വസ്തുതകൾ മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, നിർദ്ദേശാങ്കങ്ങൾ: ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads