മുച്ചുന്തിപളളി
From Wikipedia, the free encyclopedia
Remove ads
കേരള ചരിത്രത്തിലെ പള്ളികളിൽ ഏറ്റവും പഴക്കമുള്ളവയിൽ ഒന്നാണു് കോഴിക്കോടെ മുച്ചുന്തിപളളി. പളളികളുടെ തറവാടു നഗരമായ കോഴിക്കോട്ടെ [അവലംബം ആവശ്യമാണ്]ആദ്യ പളളിയായി കണക്കാക്കപ്പെടുന്ന പള്ളികൂടിയാണു് മുച്ചുന്തിപളളി. കോഴിക്കോട് നഗരത്തിനടുത്തു് തെക്കേപ്പുറം ചെറുചന്തയ്ക്കു സമീപം കുറ്റിച്ചിറ പ്രദേശത്താണു് പള്ളി സ്ഥിതിചെയ്യുന്നതു്. കോഴിക്കോട്ടെ മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഉത്തമ നിദർശനം, ഒരുകാലത്തെ മതവിജ്ഞാന കേന്ദ്രം കൂടിയായിരുന്നു മുച്ചുന്തിപളളി. മഹാകവി മോയിൻകുട്ടി വൈദ്യർ ഉഹ്ദ് പടപ്പാട്ട് എഴുതിയതു് മുച്ചുന്തിപളളിയുടെ മുകളിൽവച്ചായിരുന്നു.
Remove ads
ചരിത്രം
പള്ളി നിർമ്മിതമായ കാലവർഷം കൃത്യമായി എവിടെയും രേഖപ്പെടുത്തിവച്ചിട്ടില്ല. എ.ഡി. 13 ആം കാലഘട്ടത്തിലാണെന്നു പറയപ്പെടുന്നുണ്ടെങ്കിലും എ.ഡി 1674 ൽ പള്ളിയിൽ പല അറ്റകുറ്റപണികൾ നടന്നതായി പള്ളിയുടെ മച്ചിൽ കുറിക്കപ്പെട്ടിട്ടുണ്ട്.
മുച്ചിയൻ എന്ന അറബി വ്യാപാരി നിർമ്മിച്ച ഈ പളളിക്ക് നിത്യചെലവ് നൽകിയത് സാമൂതിരി രാജാവാണെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയതായി പറയുന്നു[1]. ഷിഹാബുദ്ദീൻ റയ്ഹാൻ എന്ന അടിമകളിൽനിന്നും മുക്തനായ വ്യക്തി തന്റേതുമാത്രമല്ലാത്ത പണംകൊണ്ടു് നാട്ടുരാജിവിൽനിന്നും പതിച്ചുകിട്ടിയ സ്ഥലത്തു് പള്ളി പണികഴിപ്പിച്ചുഎന്നു് പള്ളിയിലുള്ള ശിലകളിൽകൊത്തിവച്ച അറബികലർന്ന പഴയമലയാളത്തെ വിവർത്തനംചെയ്തു് പണ്‌ഡിതന്മാർ വിലയിരുത്തുന്നു. ചരിത്രലിപിയായ വട്ടെഴുത്ത് ശിലാരേഖകൾ പളളിയുടെ ചുമർ പ്രതലങ്ങളിൽ ആലേഖനംചെയ്യപ്പെട്ടിരിക്കുന്നു. പളളിയിലെ ചില രേഖകൾ സാമൂതിരി രാജാക്കൻമാരുടെ ചരിത്രത്തെക്കുറിച്ചു് ആഴത്തിൽ പ്രതിപാദിക്കുന്നുണ്ടു്. പതിനേഴാം നുറ്റാണ്ട് വരെ വിദേശങ്ങളിൽ നിന്നും ദ്വീപുകളിൽ നിന്നും മതപഠനത്തിനായി വിദ്യാർത്ഥികൾ പള്ളിയിൽ വന്നതായി രേഖകളുണ്ടു്. കായൽപട്ടണത്തിൽ നിന്നു വന്ന സദഖത്തുളള എന്ന സൂഫിവര്യൻ നിരവധി വർഷം പളളിയിൽ താമസിച്ച് മതപ്രബോധനം നടത്തിയതായി ചരിത്രം പറയുന്നു[അവലംബം ആവശ്യമാണ്]. അത്യപൂർവങ്ങളായ നാണയശേഖരങ്ങളും പള്ളിയിൽ ഉണ്ടു്.
Remove ads
നിർമ്മാണം
കരിങ്കല്ലുകളുപയോഗിച്ചാണ് പള്ളി നിർമ്മിച്ചിരിക്കുന്നതു്. സാധാരണ കാണപ്പെടുന്ന ഇന്ത്യൻ ക്ഷേത്രങ്ങളുടെ രൂപകല്പനപോലെ മരത്തടി ഉരുപ്പടിയിലാണു് പള്ളിയുടെ മേൽക്കൂരയെ പണിതതു്. മരത്തിൽകൊത്തിവച്ച കരകൌശല സൃഷ്ടികൾ ചരിത്രത്തിൽത്തന്നെ അപൂർവ്വങ്ങളായി നിലകൊള്ളുന്നു. ഹിന്ദു-മുസ്‌ലിം സാംസ്‌കാരിക ഐക്യങ്ങളുടെ സാക്ഷ്യമായി പത്മദളാകൃതിയിലാണ് തട്ടും തുലാങ്ങളും വാതിൽപൊളികളും പണികഴിപ്പിച്ചിരിക്കുന്നത്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads