മുറ്റിച്ചൂർ കല്ലാറ്റുപുഴ ശ്രീ മഹാശിവക്ഷേത്രം

From Wikipedia, the free encyclopedia

മുറ്റിച്ചൂർ കല്ലാറ്റുപുഴ ശ്രീ മഹാശിവക്ഷേത്രംmap
Remove ads

കേരളത്തിലെ തൃശൂർ ജില്ലയിൽ മുറ്റിച്ചൂർ ദേശത്ത് സ്ഥിതി ചെയ്യുന്ന മഹാദേവക്ഷേത്രമാണ് കല്ലാറ്റുപുഴ മഹാദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. കരുവന്നൂർ പുഴയുടെ കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ധ്യാനരൂപത്തിലാണ് കല്ലാറ്റുപുഴയിലെ ശിവപ്രതിഷ്ഠാ സങ്കല്പം. പടിഞ്ഞാറോട്ട് ദർശനം.

Thumb
കല്ലാറ്റുപുഴ ശിവക്ഷേത്രം
വസ്തുതകൾ മുറ്റിച്ചൂർ കല്ലാറ്റുപുഴ ശ്രീ മഹാ ശിവക്ഷേത്രം, സ്ഥാനം ...
Remove ads

ക്ഷേത്ര ചരിത്രം

മൂന്ന് ചുറ്റിലും മറ്റ് ഊരുകൾ (സ്ഥലങ്ങൾ) ഒരു ഭാഗത്ത് പുഴ എന്ന അർത്ഥത്തിലായിരിക്കണം മുറ്റിച്ചൂർ എന്ന് വന്നത്. അറന്നൂറു വർഷങ്ങൾക്കുമുൻപ് രചിയ്ക്കപ്പെട്ടതെന്ന് കരുതുന്ന കോകസന്ദേശത്തിൽ മുറ്റിച്ചൂരിനെ പരാമർശിക്കുന്നുണ്ട്. കോകസന്ദേശത്തിൽ കല്ലാറ്റുപുഴ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.

ശ്ലോകം ഇങ്ങനെയാണ്....

പച്ചത്തെങ്ങിൻ തഴവഴി തഴെയ്‌ക്കും വഴിക്കാരി മുക്കെ-
പ്പശ്ചാൽ കൃത്വാ പരിമളമെഴും കാറ്റുമേറ്റാത്ത ലീലം,
മുച്ചുറ്റൂർപ്പുക്കഥ തെരുതെരെപ്പോയി നാലഗ്രസ്‌തേ
ദൃശ്യാ ചെന്താമര മലർ ചുവ‌ന്നന്തിയാം നന്തിയാറ്.

Remove ads

ഉപദേവന്മാർ

  • ഗണപതി
  • ദക്ഷിണാമൂർത്തി

വിശേഷങ്ങൾ

  • പ്രതിഷ്ഠാദിനം
  • ശിവരാത്രി

ക്ഷേത്രത്തിൽ എത്തിചേരാൻ

തൃശ്ശൂരിൽ നിന്നും ഏകദേശം 20കിലോമീറ്റർ പടിഞ്ഞാറായി മുറ്റിച്ചൂർ ദേശത്താണ് കല്ലാറ്റുപുഴ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads