മുളംതവിടൻ

From Wikipedia, the free encyclopedia

മുളംതവിടൻ
Remove ads

വനങ്ങൾക്കു സമീപവും, മുളങ്കാടുകളിലും കാണുന്ന ഒരു ശലഭമാണ് മുളന്തവിടൻ. (Bamboo Treebrown-Lethe europa).[2][3][4][5] ഉണക്ക് മുളയുടെ ഇലകളിൽ പെട്ടെന്ന് അപ്രത്യക്ഷമാകാൻ കഴിയുന്ന നിറം ഇതിന്റെ പ്രത്യേകതയാണ്.തവിട്ടു കലർന്ന കറുത്ത ചിറകിൽ വെളുത്ത പട്ടയും ധാരാളം കൺപൊട്ടുകളും കാണുന്നു.പിൽചിറകിലെ കൺപൊട്ടുകൾക്ക് വലിപ്പം കൂടുതൽ ഉണ്ട്. പൂന്തേൻ കുടിക്കാത്ത ഈ ശലഭങ്ങൾ ജൈവാവശി‍ഷ്ടങ്ങളെയാണ് ആഹാരമാക്കുന്നത്.

വസ്തുതകൾ മുളന്തവിടൻ, Scientific classification ...

വൈദ്യുതവിളക്കിന്റെ പ്രകാശം ഈ ശലഭത്തെ ആകർഷിയ്ക്കാറുണ്ട്. സാധാരണ വനങ്ങൾക്കു സമീപമുള്ള ഗൃഹങ്ങളിൽ മുളന്തവിടൻ എത്താറുണ്ട്. സാധാരണ ചുവരിൽ പറ്റിപ്പിടിച്ചിരിയ്ക്കുന്ന രീതിയിൽ ഇതിനെക്കാണാം.

Remove ads

നിറം

ചിറകുകൾക്ക് ഇരുണ്ട തവിട്ടുനിറമാണ്. മുൻചിറകിന്റെ അടിവശത്തായി വീതികൂടിയ വെള്ളപ്പട്ട കാണാം. ഇതിൽ ധാരാളം കൺപൊട്ടുകളും കാണാം. നേർത്ത നീലകലർന്ന വെള്ള വര മുൻ,പിൻ ചിറകുകളിൽ കാണാം. പിൻചിറകിന്റെ അടിഭാഗത്തെ കൺപൊട്ട് വലുതാണ്.[4]

കാലത്തും വൈകിട്ടും സജീവമാകുന്ന ഇവയ്ക്ക് ധൃതിപിടിച്ച് പറക്കുന്ന സ്വഭാവമാണ്. മരത്തലപ്പിലും,കാട്ടുപൊന്തകളിലും ചെന്നിരിയ്ക്കുന്ന മുളന്തവിടൻ ചിറകു കൂട്ടിപ്പിടിച്ചാണ് വിശ്രമിയ്ക്കുക.

Thumb
Remove ads

ഭക്ഷണം

പൂന്തേൻ ഇഷ്ടമല്ലാത്ത വർഗ്ഗമാണിത്. ചീഞ്ഞ ഇലകളിൽ നിന്നും, പഴകിയ ഫലങ്ങളിൽ നിന്നും സത്തും,മണ്ണിലെ ലവണവും നുണയാറുണ്ട്. വിരളമായി ചാണകത്തിലും ഇരിയ്ക്കുന്നതു കാണാം. മുളകളിൽ ആണ് മുട്ടയിടുന്നത്.[6][7] ഇതിന്റെ പുഴുവിനു പച്ച നിറവും ,തലയിൽ ഒരു കൊമ്പും കാണാം. [4]പ്യൂപ്പയ്ക്ക് കരിയില നിറമാണ്.

ചിത്രശാല

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads