മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ
എറണാകുളം ജില്ലയിലെ വിദ്യാലയം From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ അങ്കമാലി ബ്ലോക്കിൽ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ . [1] [2] അങ്കമാലി നിയമസഭാ മണ്ഡലത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. [3] [4] 1931 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് [5] . അങ്കമാലി - ഏഴാറ്റുമുഖം റോഡിൽ മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോന പള്ളി സമീപത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. [6] അങ്കമാലി പട്ടണത്തിൽനിന്നും ഏകദേശം 7 കിലോമീറ്റർ അകലെയായായാണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. മൂക്കന്നൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണിത്.
Remove ads
ചരിത്രം
1913 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. [7] സെന്റ് മേരീസ് ചർച്ച് [8] .
സൗകര്യങ്ങൾ
ഹൈസ്കൂളിലെയും ഹയർ സെക്കൻഡറി സ്കൂളിലെയം എല്ലാ ക്ലാസ്മുറികളും ഇപ്പോൾ കൈറ്റ്സ് സ്മാർട്ട് ക്ലാസ് റൂമുകളിലേക്ക് അപ്ഗ്രേഡ് ചെയ്തു. [9]
പാഠ്യപദ്ധതി
ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ ഈ വിദ്യാലയം കേരളവിദ്യാഭ്യാസവകുപ്പിന്റെ പാഠ്യപദ്ധതിയാണ് പിൻതുടരുന്നത്. [10] 2012 ൽ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100% വിജയം നേടി.
കെട്ടിടങ്ങൾ
ഈ സ്ക്കൂളിന് റോഡരികിലായി രണ്ട് ഇരട്ട നില കെട്ടിടങ്ങളും ഒരൊറ്റ നില കെട്ടിടവുമുണ്ട്. ഇവിടെയാണ് ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത്. ഹയർസെക്കന്റെറി വിഭാഗത്തിന് മൈതാനത്തിനോട് ചേർന്ന് മറ്റൊരു ഇരുനിലക്കെട്ടിടവും ഒറ്റനിലക്കെട്ടിടവുമുണ്ട്.
ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികൾ
- കെ പി ഹോർമിസ് [11]
ചിത്രശാല
- ഹയർ സെക്കൻഡറി കാമ്പസ്
- പ്രധാന കവാടം
- സൈഡ് വ്യൂ
- പ്രധാന ബ്ലോക്ക്
- രണ്ടാമത്തെ ബ്ലോക്ക്
- മൂന്നാം ബ്ലോക്ക്
അവലംബങ്ങൾ
ഇതും കാണുക
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
