മൂലമറ്റം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

മൂലമറ്റംmap
Remove ads

9°47′0″N 76°51′0″E മൂലമറ്റം ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിലെ ഒരു ഗ്രാമവും അറക്കുളം ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനവുമാണ്. തൊടുപുഴയിൽ നിന്നും 22 കിലോമീറാണ് ഇവിടേക്കുള്ള ദൂരം. വളരെ മനോഹര ഭൂപ്രകൃതിയാൽ അനുഗൃഹീതമായതിനാൽ മലയാള സിനിമാ വ്യവസായത്തിന്റെ ശ്രദ്ധാകേന്ദ്രമാണിവിടം. മൂന്നു വശങ്ങളും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതും അരുവികളാൽ നിറഞ്ഞതും, ഒരിക്കലും വറ്റാത്ത തൊടുപുഴയാറിന്റെ ഉത്ഭവസ്ഥാനവുമാണ്.

വസ്തുതകൾ
Remove ads

മൂലമറ്റം പവർ ഹൗസ്

മൂലമറ്റം പവർ ഹൗസ് ഇൻഡ്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിൽ (പവർ ഹൗസ്) ഒന്നാണ്. ഇടുക്കി ജലസംഭരണിയിൽ നിന്നും വെള്ളം ഭൂമിക്കടിയിലൂടെ വലിയ പൈപ്പുകളിൽ കൂടി മൂലമറ്റത്ത് എത്തിച്ച് ഏകദേശം 669.2 മിറ്റർ (2195 അടി) ഉയരത്തിൽ നിന്നും 6 ടർബൈനുളിലേക്കു വീഴിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഒരോ ടർബൈനുകളുടേയും ക്ഷമത 130 മെഗാവാട്ട് ആണ് മൊത്ത ഉത്പാദന ക്ഷമത 780 മെഗാവാട്ടാണ്. വൈദ്യുതോത്പാദനത്തിനു ശേഷം പുറന്തള്ളുന്ന ജലം ത്രിവേണി സംഗമത്തിൽ വെച്ച് തൊടുപുഴയാറിലേക്കു ചേരുന്നതിനാൽ ഒരിക്കലും വറ്റാത്ത പുഴ പേർ തൊടുപുഴയാറിനു ലഭിച്ചിരിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ഇവിടേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

Remove ads

വിനോദ സഞ്ചാര കേന്ദ്രം

മൂലമറ്റം തേക്കും കൂപ്പ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ത്രിവേണി സംഗമം, തൂക്കുപാലം, നാടുകാണി മണ്ഡപം, തുമ്പിച്ചി വി. തോമാ ഗിരി, മലങ്കര ജലസംഭരണി, കുടയത്തൂർ മല, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങളാണ് അടുത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ. ലോകത്തിലെ രണ്ടാമത്തേതും, ഏഷ്യയിലെ ഒന്നാമത്തെതും കമാന ജലസംഭരണിയായ ഇടുക്കി ജലസംഭരണി ഇവിടെനിന്നും 45 കിലോമീറ്റർ അകലെയാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പാഠശാലകൾ : ഇടുക്കി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ (ഐ.എച്ച്.ഇ.പി.ജി.യു.പി.എസ്.), ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ( ജി.വി.എച്ച്.എസ്.എസ്.), സെന്റ്. ജോർജ്ജ് യു.പി സ്കൂൾ (എസ്.ജി.യു.പി.എസ്.), സേക്രട്ട് ഹാർട്ട് ഇംഗളീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ (എസ്.എച്ച്.ഇ.എം.എച്ച്.എസ്.എസ്.), സെന്റ്. മേരീസ് ഹയർ സെക്കൻഡറി സ്കൂൾ (എസ്.എം.എച്ച്.എസ്.എസ്).

കലാശാലകൾ : സെന്റ് ജോസഫ്സ് കോളേജ് അറക്കുളം ഇവിടെ നിന്നും 5 കി. മി. ദൂരത്തിലാണ്, ഇത് സി.എം.ഐ പാതിരിമാരാൽ 1980-ൽ സ്ഥാപിക്കപ്പെട്ട് നടന്നുവരുന്ന ഒരു വിദ്യഭ്യാസ സ്ഥാപനമാണ്. ഇവിടെ ബിരുദ പഠനവും ആംഗലേയ ഭാഷ, രസതന്ത്രം, വണികം, സാമൂഹ്യ പഠനം, സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദ പഠനം സാധ്യമാണ്.

ചിത്രശാല

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads