മെസ്സിയർ 7
From Wikipedia, the free encyclopedia
Remove ads
വൃശ്ചികം രാശിയിലെ ഒരു തുറന്ന താരവ്യൂഹമാണ് മെസ്സിയർ 7 (M7) അഥവാ NGC 6475. ടോളമി ക്ലസ്റ്റർ എന്ന പേരിലും ഇത് അറിയപ്പെടുന്നു[4].
Remove ads
ചരിത്രം
വളരെക്കാലം മുമ്പേ അറിയപ്പെട്ടിരുന്ന ഒരു താരസമൂഹമാണ് M7. ഗ്രീക്ക്-റോമൻ ജ്യോതിശാസ്ത്രജ്ഞനായ ടോളമിയാണ് 130 എ.ഡി.യിൽ ഇതിനെ ആദ്യമായി ഒരു നീഹാരികയെന്ന് രേഖപ്പെടുത്തിയത്.[5] 1654-ന് മുമ്പ് ജിയോവന്നി ബാറ്റിസ്റ്റ ഹൊഡിയേർണ ഇതിനെ നിരീക്ഷിക്കുകയും ഇതിൽ മുപ്പത് നക്ഷത്രങ്ങളെ എണ്ണുകയും ചെയ്തു. 1764-ൽ ചാൾസ് മെസ്സിയർ തന്റെ പട്ടികയിൽ ഇതിനെ ഏഴാമത്തെ അംഗമായി ചേർത്തു. "Coarsely scattered clusters of stars" എന്നാണ് ഇംഗ്ലീഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷൽ M7 നെക്കുറിച്ച് പറഞ്ഞത്.[4]
Remove ads
നിരീക്ഷണം
തെളിഞ്ഞ ആകാശത്ത് നഗ്നനേത്രങ്ങൾ കൊണ്ട് ഈ താരവ്യൂഹത്തെ കാണാനാകും. വൃശ്ചികം നക്ഷത്രരാശിക്ക് കല്പിക്കപ്പെടുന്ന തേളിന്റെ രൂപത്തിന്റെ വാലറ്റത്തായാണ് ഇതിന്റെ സ്ഥാനം. M7 ലെ ഏറ്റവും ദീപ്തിയേറിയ നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം 5.6 ആണ്.
സവിശേഷതകൾ
താരവ്യൂഹത്തെ ദൂരദർശിനികൾ കൊണ്ട് നിരിക്ഷിച്ചാൽ 1.3° കോണളവിൽ കാണുന്ന ആകാശഭാഗത്ത് എൺപതോളം നക്ഷത്രങ്ങളെ കാണാനാകും. M7 ലേക്കുള്ള ദൂരം കണക്കാക്കപ്പെട്ടിരിക്കുന്നത് 980 പ്രകാശവർഷമായാണ്, ഇതിൽ നിന്നും താരവ്യൂഹത്തിന്റെ വ്യാസം 25 പ്രകാശവർഷം ആണെന്ന് ലഭിക്കുന്നു. M7 ന്റെ ടൈഡൽ ആരം 40.1 ly (12.3 pc) ആണ്. 20 കോടി വർഷം മാത്രം പ്രായമുള്ള ഈ താരവ്യൂഹത്തിന്റെ ആകെ പിണ്ഡം സൂര്യന്റെ 735 ഇരട്ടിയാണ്.[3][2]. M7-ൽ ഹൈഡ്രജൻ, ഹീലിയം എന്നിവയൊഴികെയുള്ള മൂലകങ്ങളുടെ ആപേക്ഷിക അളവ് സൂര്യന്റേതിന് സമാനമാണ്.[2]

അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads