മൈക്രോഗ്രാഫ്

From Wikipedia, the free encyclopedia

മൈക്രോഗ്രാഫ്
Remove ads

ഒരു വസ്‌തുവിന്റെ മാഗ്‌നിഫൈഡ് ഇമേജ് കാണിക്കുന്നതിന് മൈക്രോസ്‌കോപ്പ് അല്ലെങ്കിൽ സമാന ഉപകരണത്തിലൂടെ എടുത്ത ഫോട്ടോ അല്ലെങ്കിൽ ഡിജിറ്റൽ ചിത്രമാണ് മൈക്രോഗ്രാഫ് അല്ലെങ്കിൽ ഫോട്ടോമൈക്രൊഗ്രാഫ് എന്ന് അറിയപ്പെടുന്നത്. ഒരു മൈക്രോസ്കോപ്പിൽ എടുക്കുന്നതും എന്നാൽ അധികം വലുതാക്കാത്തതുമായ ചിത്രം വിശേഷിപ്പിക്കാൻ മാക്രോഗ്രാഫ് അല്ലെങ്കിൽ ഫോട്ടോമാക്രോഗ്രാഫ് എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഇതിൻ്റെ മാഗ്നിഫിക്കേഷൻ സാധാരണയായി 10x ലും കുറവാണ്. മൈക്രോസ്കോപ്പ് ഉപയോഗിച്ച് ചിത്രം പകർത്തുന്ന കലയാണ് മൈക്രൊഗ്രഫി. വളരെ ചെറിയ അക്ഷരങ്ങൾ ഉപയോഗിച്ച് ചിത്രം നിർമ്മിക്കുന്ന കലയായ മൈക്രൊകാലിഗ്രഫിയുടെ മറ്റൊരു പേരായും മൈക്രൊഗ്രഫി ഉപയോഗിക്കാറുണ്ട്.

Thumb
ഒരു ഡെർമൽ പാപ്പിലസിന്റെ അഗ്രഭാഗത്തുള്ള മെയ്‌സ്നേഴ്സ് കോർപ്പസ്കിളിന്റെ 100x ലൈറ്റ് മൈക്രോഗ്രാഫ്.
Thumb
ഒരു ക്യാനൈൻ റെക്റ്റം ക്രോസ് സെക്ഷൻ- 40x മൈക്രോഗ്രാഫ്.
Thumb
ഓയിഡുകളുള്ള ഒരു ചുണ്ണാമ്പുകല്ലിന്റെ നേർത്ത ഭാഗത്തിന്റെ ഫോട്ടോമൈക്രോഗ്രാഫ്. ഏറ്റവും വലുത് ഏകദേശം 1.2 മില്ലീമീറ്റർ വ്യാസമുള്ളതാണ്. ചുവടെ ഇടതുവശത്ത് ചുവന്ന നിറത്തിലുള്ളത് ആപേക്ഷിക വലുപ്പം സൂചിപ്പിക്കുന്ന ഒരു സ്‌കെയിൽ ബാർ ആണ്.

ഒരു മൈക്രോഗ്രാഫിൽ മൈക്രോസ്ട്രക്ചറിന്റെ വിപുലമായ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ മെറ്റീരിയലിന്റെ പെരുമാറ്റം, സിസ്റ്റത്തിൽ കാണപ്പെടുന്ന ഘട്ടങ്ങൾ, പരാജയ വിശകലനം, ധാന്യത്തിന്റെ വലുപ്പം കണക്കാക്കൽ, മൂലക വിശകലനം തുടങ്ങിയ ഒരുപാട് കാര്യങ്ങൾക്ക് മൈക്രൊഗ്രഫി ഉപയോഗിക്കാം. മൈക്രോസ്കോപ്പിയുടെ എല്ലാ മേഖലകളിലും മൈക്രോഗ്രാഫുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Remove ads

തരങ്ങൾ

ഫോട്ടോമൈക്രൊഗ്രാഫ്

ഒപ്റ്റിക്കൽ മൈക്രോസ്കോപ്പ് ഉപയോഗിച്ച് തയ്യാറാക്കിയ മൈക്രോഗ്രാഫാണ് ലൈറ്റ് മൈക്രോഗ്രാഫ് അല്ലെങ്കിൽ ഫോട്ടോമൈക്രൊഗ്രാഫ് എന്ന് അറിയപ്പെടുന്നത്. ഇത്തരം ചിത്രങ്ങൾ പകർത്തുന്ന പ്രക്രിയയെ ഫോട്ടോമൈക്രോസ്കോപ്പി എന്ന് വിളിക്കുന്നു. ഒരു ക്യാമറയെ മൈക്രോസ്‌കോപ്പിലേക്ക് കണക്റ്റുചെയ്‌ത് ഫോട്ടോമൈക്രോസ്‌കോപ്പി നടത്താം.

രക്തകോശങ്ങളെക്കുറിച്ചുള്ള പഠനത്തിനായി പ്രൊഫ. റിച്ചാർഡ് ഹിൽ നോറിസ് എഫ്ആർഎസ്ഇ 1850 ൽ ഇംഗ്ലണ്ടിൽ, ഫോട്ടോമൈക്രോസ്‌കോപ്പിയുടെ ശാസ്ത്രീയ ഉപയോഗം ആരംഭിച്ചു.[1]

ഫോട്ടോമൈക്രോസ്കോപ്പി രംഗത്ത് ഒരു മുൻ‌നിരക്കാരനായിരുന്നു റോമൻ വിഷ്നിയാക്. ലൈറ്റ്-ഇന്ററപ്ഷൻ ഫോട്ടോഗ്രഫി, കളർ ഫോട്ടോമൈക്രോസ്കോപ്പി എന്നിവയിലും അദ്ദേഹം പ്രധാന സംഭാവനകൾ നൽകിയിട്ടുണ്ട്.

ഒരു കമ്പ്യൂട്ടറിലേക്കോ ലാപ്‌ടോപ്പിലേക്കോ നേരിട്ട് ഘടിപ്പിക്കാവുന്ന യുഎസ്ബി മൈക്രോസ്‌കോപ്പ് ഉപയോഗിച്ചും ഫോട്ടോമൈഗ്രാഫുകൾ പകർത്താം.

ഇലക്ട്രോൺ മൈക്രോഗ്രാഫ്

ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് തയ്യാറാക്കുന്ന മൈക്രോഗ്രാഫാണ് ഇലക്ട്രോൺ മൈക്രോഗ്രാഫ്.

Remove ads

മാഗ്നിഫിക്കേഷനും മൈക്രോൺ ബാറുകളും

മൈക്രോഗ്രാഫുകൾക്ക് സാധാരണയായി മൈക്രോൺ ബാറുകൾ, മാഗ്‌നിഫിക്കേഷൻ അനുപാതങ്ങൾ അല്ലെങ്കിൽ രണ്ടും കൂടിയോ ഉണ്ടാകാറുണ്ട്.

ഒരു ചിത്രത്തിലെ ഒബ്ജക്റ്റിന്റെ വലുപ്പവും അതിന്റെ യഥാർത്ഥ വലുപ്പവും തമ്മിലുള്ള അനുപാതമാണ് മാഗ്നിഫിക്കേഷൻ. മാഗ്‌നിഫിക്കേഷൻ പക്ഷെ ഒരു തെറ്റിദ്ധരിപ്പിക്കുന്ന പാരാമീറ്ററാണ്. മാഗ്നിഫിക്കേഷൻ യഥാർഥത്തിൽ അച്ചടിച്ച ചിത്രത്തിന്റെ അവസാന വലുപ്പത്തെ ആശ്രയിച്ചിരിക്കുന്നു, അതിനാൽ ചിത്ര വലുപ്പത്തിനനുസരിച്ച് ഈ അളവ് വ്യത്യാസപ്പെടാം. ഒരു ചിത്രത്തിൽ ശരിക്കുള്ള നീളം സൂചിപ്പിക്കാൻ നൽകുന്ന വരിയാണ് സ്‌കെയിൽ ബാർ അഥവാ മൈക്രോൺ ബാർ. ഒരു ചിത്രത്തിലെ വസ്തുക്കളുടെ യഥാർഥ അളവുകൾക്കായി ബാർ ഉപയോഗിക്കാം. ചിത്ര വലുപ്പം മാറ്റുമ്പോൾ ബാറിന്റെ വലുപ്പവും മാറുന്നതിനാൽ യഥാർഥ വലുപ്പം കണക്കാക്കാൻ പ്രശ്നം ഉണ്ടാവുകയില്ല. പ്രസിദ്ധീകരണത്തിനും അവതരണത്തിനുമായി ഉദ്ദേശിച്ചിട്ടുള്ള എല്ലാ മൈക്രോഗ്രാഫ് ചിത്രങ്ങൾക്കും ഒരു സ്കെയിൽ ബാർ നൽകുന്നത് നല്ലതാണ്; മാഗ്‌നിഫിക്കേഷൻ അനുപാതം ഓപ്‌ഷണലാണ്. ഈ പേജിൽ അവതരിപ്പിച്ചിരിക്കുന്ന മൈക്രോഗ്രാഫുകളിൽ ഒന്ന് (ചുണ്ണാമ്പു കല്ല്) ഒഴികെ മറ്റെല്ലാത്തിനും മൈക്രോൺ ബാർ ഇല്ല; അതിനാൽ മാഗ്‌നിഫിക്കേഷൻ അനുപാതങ്ങൾ തെറ്റായി വരാം.

Remove ads

കലയിൽ മൈക്രോഗ്രാഫി

മൈക്രോസ്കോപ്പ് പ്രധാനമായും ശാസ്ത്രീയ കണ്ടെത്തലിനായി ഉപയോഗിച്ചുവന്ന ഉപകരണമാണ്. പക്ഷെ, പതിനേഴാം നൂറ്റാണ്ടിൽ ഇത് കണ്ടുപിടിച്ചതുമുതൽ ഇത് കലയുമായും ബന്ധപ്പെട്ടിരുന്നു. മൈക്രോസ്‌കോപ്പിന്റെ ആദ്യകാല സ്വീകർത്താക്കളായ റോബർട്ട് ഹുക്ക്, ആന്റൺ വാൻ ലീവാൻഹോക്ക് എന്നിവർ മികച്ച ചിത്രകാരന്മാരായിരുന്നു. കൊർണേലിയസ് വാർലിയുടെ ഗ്രാഫിക് മൈക്രോസ്‌കോപ്പ് ക്യാമറ-ലൂസിഡ പോലുള്ള സംവിധാനം ഉപയോഗിച്ച് ഒരു മൈക്രോസ്‌കോപ്പിൽ നിന്ന് സ്കെച്ചിംഗ് എളുപ്പമാക്കി. 1820 കളിൽ ഫോട്ടോഗ്രാഫി കണ്ടുപിടിച്ചതിനുശേഷം മൈക്രോസ്കോപ്പ് ക്യാമറയുമായി സംയോജിപ്പിച്ച് ചിത്രമെടുക്കുന്നതിന് ഉപയോഗിച്ച് വരുന്നു.

1970 കളുടെ തുടക്കം മുതൽ വ്യക്തികൾ മൈക്രോസ്‌കോപ്പ് ഒരു കലാപരമായ ഉപകരണമായും ഉപയോഗിച്ച് വരുന്നുണ്ട്. വെബ്‌സൈറ്റുകളും ട്രാവൽ ആർട്ട് എക്സിബിറ്റുകളായ നിക്കോൺ സ്മോൾ വേൾഡ്, ഒളിമ്പസ് ബയോസ്‌കേപ്പുകൾ എന്നിവ കലാപരമായ ആസ്വാദനത്തിന്റെ ഏക ഉദ്ദേശ്യത്തിനായി നിരവധി ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. പേപ്പർ പ്രോജക്റ്റ് പോലുള്ള ചില സഹകരണ ഗ്രൂപ്പുകൾ മൈക്രോസ്കോപ്പിക് ഇമേജറി ടാക്ടെയിൽ ആർട്ട് പീസുകളായും, 3 ഡി ഇമ്മേഴ്‌സീവ് റൂമുകളിലും, നൃത്ത പ്രകടനങ്ങളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

2015 ൽ, ഫോട്ടോഗ്രാഫറും ജെമോളജിസ്റ്റുമായ ഡാനി ജെ. സാഞ്ചസ് ധാതുക്കളുടെയും രത്നത്തിൻറെയും ഇന്റീരിയറുകൾ "അതർ വേൾഡ്ലി" എന്ന പേരിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[2][3][4]

ചിത്രശാല

ഇതും കാണുക

പരാമർശങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads