മോനിപ്പള്ളി

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

മോനിപ്പള്ളിmap
Remove ads

കേരളത്തിലെ കോട്ടയം ജില്ലയിലെ ഉഴവൂർ ഗ്രാമപഞ്ചായത്തിലാണ് മോനിപ്പള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ മോനിപ്പള്ളി, Country ...
Remove ads

പേരിന് പിന്നിൽ

മോഹനപ്പള്ളി എന്നതിൽ നിന്നോ അല്ലെങ്കിൽ മുനിമാരുടെ പള്ളി (മുനിപ്പള്ളി) എന്നതിൽ നിന്നോ ആകാം മോനിപ്പള്ളി എന്ന പേർ വന്നതെന്ന് പറയപ്പെടുന്നു.

മോനിപ്പള്ളി ചുക്ക്

മഞ്ഞൾ, കച്ചോലം, കൈതച്ചക്ക, കുരുമുളക്, റബർ തുടങ്ങിയവ വ്യാപകമായി കൃഷി ചെയ്യുന്ന ഈ പ്രദേശം വളരെ പണ്ടുമുതൽ തന്നെ ഇഞ്ചിയുല്പാദനത്തിന് പ്രസിദ്ധമായിരുന്നു. കേരളത്തിലെ ആദ്യത്തെ ഇഞ്ചി സഹകരണ സംഘം സ്ഥാപിച്ചത് ഇവിടെയാണ്. മോനിപ്പള്ളി ചുക്ക് എന്ന പേരിൽ ഇവിടെ നിന്ന് കയറ്റി അയയ്ക്കുന്ന ചുക്കിന് വിദേശവിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്.

സമ്പദ്‌വ്യവസ്ഥ

കൃഷിക്ക് പുറമെ ഗ്രാമത്തിന്റെ സമ്പദ്‌വ്യവസ്ഥ പ്രധാ‍നമായും ആശ്രയിക്കുന്നത് പ്രവാസികളെയാണ്. വലിയ തോതിൽ ആളുകൾ വിദേശത്തുപോയതും നാട്ടിലേക്ക് പണം അയക്കുന്നതും ഗ്രാമത്തിന് വളരെ ഉയർന്ന സാമൂഹിക-ജീവിത സൂചിക കൈവരിക്കുന്നതിനു കാരണമായി. ഉയർന്ന സാക്ഷരതാ നിലവാരം പുലർത്തുന്നതിനും ഇത് കാരണമായി. ആധുനിക ജീവിതത്തിന്റെ സൗകര്യങ്ങൾ ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളിലും കാണാം.

പ്രധാനസ്ഥാപനങ്ങൾ

ആരാധനാലയങ്ങൾ

  • സേക്രട്ട് ഹാർട്ട് ക്നാനായ കാത്തലിക് ടൗൺ ചർച്ച്, മോനിപ്പള്ളി
  • മോനിപ്പള്ളി ദേവീ ക്ഷേത്രം
  • സെന്റ്. തോമസ് ചർച്ച്, ചീങ്കല്ലേൽ
  • സെന്റ്. ജോസഫ്സ് ചർച്ച്, ഉദയഗിരി, ആച്ചിക്കൽ


വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഗവൺമെൻറ് എൽ.പി സ്കൂൾ, മോനിപ്പള്ളി
  • ഹോളി ക്രോസ് എച്ച്.എസ്, മോനിപ്പള്ളി
  • എൻ.എസ്.എസ്.എൽ.പി സ്കൂൾ, മോനിപ്പള്ളി
  • സെൻറ് തോമസ് എൽ.പി. സ്കൂൾ, ചീങ്കല്ലേൽ
  • ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ, ആച്ചിക്കൽ, , മോനിപ്പള്ളി
  • എസ്. കെ. പി. എസ്, മോനിപ്പള്ളി


ആശുപത്രികൾ

  • എം യു എം ഹോസ്പിറ്റൽ, മോനിപ്പള്ളി
  • കാർഡിനൽ ഹോസ്പിറ്റൽ, ചീങ്കല്ലേൽ, മോനിപ്പള്ളി
Remove ads

അധികാരപരിധികൾ

എത്തിച്ചേരാനുള്ള വഴി

റോഡ് വഴി - എം.സി റോഡിൽ കൂത്താട്ടുകുളത്തിനും കുറവിലങ്ങാടിനും ഇടയിലാണ് മോനിപ്പള്ളി.

റെയിൽ വഴി - അടുത്തുള്ള റെയിൽ വേ സ്റ്റേഷൻ കുറുപ്പന്തറ (code: KRPP )കോട്ടയം

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം )

സമീപ ഗ്രാമങ്ങൾ


മോനിപ്പള്ളി ദേവീ ക്ഷേത്രം

മോനിപ്പിള്ളി ദേവീ ക്ഷേത്രത്തലെ ഉത്സവത്തിന് മുന്നോടിയായി രോഹിണി നാൾ മുതൽ ആയിലും നാൾ വരെ അത്താഴ പൂജയ്ക്കു ശേഷവും മകം നാളിൽ വെളുപ്പിനും ചൂട്ടു പടയണി നടത്തപ്പെടുന്നു .

മോനിപ്പിള്ളി ദേവീ ക്ഷേത്രത്തിലെ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ പെടുന്നതാണ് പടയണിയും ഐവർകളിയും . മകം നാളിൽ വെളുപ്പിന് 4 മണിയ്ക്കാണ് ഐവർകളി നടക്കുന്നത് .

പടയണി ഐതിഹ്യം

കൊടുങ്ങല്ലൂരിൽ നിന്നും രാജരാജേശ്വരി ദേവി മോനിപ്പിള്ളിയിലേയ്ക്ക് എഴുന്നെളളിയ സമയത്ത് ചൂട്ടുകൊണ്ട് ദീപം ഒരുക്കി അത്യാഹ്ലാദപൂർവ്വം ദേവിയെ വരവേറ്റതിന്റെ ഭാഗമാണ് ഇന്നും വ്രതാനുഷ്ഠാനത്തോടെ നടത്തപ്പെടുന്ന ചൂട്ടുപടയണി വഴിപാട് . ഇതിൽ അവകാശികളായ ചൂട്ടുനൽകിയ ചേമ്പാലയിൽ കുടുംബക്കാരും ചൂട്ടെരിച്ച് വഴികാണിച്ച ചെട്ടിക്കൽ കുടുംബക്കാരും ദേവിയുടെ അംഗരക്ഷകരായി ദേവിയ്ക്കൊപ്പം വന്ന കളരിക്കൽ കുടുംബക്കാരും ദേവിയെ വരവേറ്റ അന്നുമുതൽ വ്രതാനുഷ്ഠാനങ്ങളോടെ ചൂട്ടുപടയണി വഴിപാടായി നടത്തുന്നു .

ഐവർകളി ഐതിഹ്യം

കൗരവ - പാണ്ഡവ ചൂതുകളിയിൽ കൗരവരുടെ കള്ളചൂതിൽ പാണ്ഡവർ പരാജയപ്പെട്ടു . കൗരവ പാണ്ഡവ ധാരണപ്രകാരം പാണ്ഡവർ വനവാസം സ്വീകരിച്ചു . ഇതിൽ മനംനൊന്ത പാണ്ഡവ മാതാവ് കുന്തീദേവിയുടെ വ്യസനം കണ്ടറിഞ്ഞ ഭഗവാൻ ശ്രീകൃഷ്ണൻ പാണ്ഡവരുടെ ദുരവസ്ഥകൾ മാറുന്നതിനായി കുന്തിമാതാവിനോട് തന്റെ പുത്രന്മാരെ അഞ്ചുപേരേയും കൊണ്ട് ആദിപരാശക്തിയുടെ തിരുനടയിൽ വ്രതാനുഷ്ഠാനത്തോടെ ദേവീസ്തുതിപാടി എഴരനാഴിക വെളുപ്പിന് ഐവർകളി നടത്തുവാൻ ഭഗവാൻ അരുളിചെയ്തു . ഭഗവാൻ ശ്രീകൃഷ്ണന്റെ ആജ്ഞാനുസരണം കുന്തിമാതാവ് തന്റെ മക്കളെ കൊണ്ട് ദേവിയുടെ തിരുനടയിൽ ഐവർകളി നടത്തുകയും പാണ്ഡവരുടെ ദുരവസ്ഥകൾ നീങ്ങിയതായും പുരാണം പറയുന്നു . മോനിപ്പിള്ളി ദേവീക്ഷേത്രത്തിൽ കൊടുങ്ങല്ലൂരിൽ നിന്നും ദേവി എഴുന്നെള്ളിയ കാലം മുതൽ അവകാശികളായ കളരിക്കൽ കുടുംബക്കാർ വ്രതാനുഷ്ഠാനത്തോടെ ഐവർകളി വഴിപാടായി നടത്തി വരുന്നു .

പടയണിക്കും ഐവർകളിക്കും അകമ്പടി സേവിക്കുന്ന വാദ്യമേളങ്ങൾ ഒരുക്കുന്നത് അവകാശികളായ പുത്തൻപുരയ്ക്കൽ കുടുംബക്കാരാണ് .

Remove ads

ചിത്രശാല


Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads