യോഗി ആദിത്യനാഥ്

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ From Wikipedia, the free encyclopedia

യോഗി ആദിത്യനാഥ്
Remove ads

2017 മാർച്ച് 19 മുതൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി തുടരുന്ന ഹൈന്ദവ സന്യാസിയും മുതിർന്ന ബി.ജെ.പി നേതാവുമാണ് യോഗി ആദിത്യനാഥ്(അജയ്മോഹൻ ബിഷ്ത്, ജനനം: 05 ജൂൺ 1972). ഹൈന്ദവ ധർമ്മ സംരക്ഷത്തിനായി കർശന നിലപാട് സ്വീകരിക്കുന്ന യോഗി പാർട്ടിയിൽ തീവ്ര-ഹിന്ദുത്വ വാദിയായാണ് അറിയപ്പെടുന്നത്.[1][2][3][4][5][6]

വസ്തുതകൾ യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി ...
Remove ads

ജീവിതരേഖ

ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന മഹന്ത് ആവെദ്യനാഥിൻ്റെയും സാവിത്രിയുടേയും മകനായി 1972 ജൂൺ 5 ന് ഉത്തരാഖണ്ഡിലെ ഗർവാളിലുള്ള പഞ്ചൂർ ഗ്രാമത്തിൽ ജനിച്ചു. അജയ് മോഹൻ ബിഷ്ത് എന്നതാണ് ശരിയായ പേര്. യോഗി അദിത്യനാഥ് എന്നത് സന്യാസിയായതിനു ശേഷം അദ്ദേഹം സ്വീകരിച്ച പേരാണ്. ഉത്തരാഖണ്ഡിലെ എച്ച്.എൻ.ബി ഗർവാൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എസ്.സി ബിരുദം നേടി പഠനം പൂർത്തിയാക്കി.[7]

രാഷ്ട്രീയ ജീവിതം

തീർത്തും അപ്രതീക്ഷിതമായിരുന്നു യോഗിയുടെ രാഷ്ട്രീയ പ്രവേശനം. യോഗി രാമക്ഷേത്രത്തിനു വേണ്ടി വീട് വിട്ടിറങ്ങിയ വ്യക്തിയാണ്. പിന്നീട് സന്യാസവും അധികാരവുമായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്.[8][9]

ദി മോങ്ക് ഹൂ ബികെയിം ചീഫ് മിനിസ്റ്റർ എന്ന പുസ്തകത്തിൽ മാത്രമാണ് അദ്ദേഹത്തിൻ്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പറയുന്നത്.

പക്ഷേ എ.ബി.വി.പിയുടെ വിദ്യാർത്ഥി രാഷ്ട്രീയമായിരുന്നില്ല രാമക്ഷേത്രവും അയോദ്ധ്യയുമായിരുന്നു യോഗിയുടെ മനസിൽ എന്നാണ് ആത്മകഥയിൽ പറയുന്നത്. പക്ഷേ അപ്പോഴേയ്ക്കും യോഗി തീവ്ര-ഹിന്ദുത്വവാദിയായി മാറിക്കഴിഞ്ഞിരുന്നു. 1993-ൽ വീട് വിട്ടിറങ്ങിയ യോഗി അയോദ്ധ്യ രാമക്ഷേത്ര പ്രസ്ഥാനത്തിൽ ചേരാൻ ശ്രമിച്ചു. പിന്നീടാണ് അദ്ദേഹം ഗോരഖ്നാഥ് ആശ്രമത്തിലെത്തുന്നത്.

അന്ന് ആശ്രമത്തിൻ്റെ തലവനായിരുന്ന മഹന്ത് അവൈദ്യനാഥിൻ്റെ ശിഷ്യനായി സന്യാസി ദീക്ഷ സ്വീകരിച്ചു. അതിനുശേഷം അദ്ദേഹത്തിന് യോഗി ആദിത്യനാഥ് എന്ന പേര് നൽകുകയും മഹന്ത് അവൈദ്യനാഥിൻ്റെ പിൻഗാമിയായി നിയമിക്കുകയും ചെയ്തു.

ഗോ സംരക്ഷണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി അതിൽ മുഴുകി ജീവിച്ച യോഗി അധികം വൈകാതെ തന്നെ ഗുരുവിൻ്റെ പ്രിയ ശിഷ്യനായി മാറി. പിന്നീട് ഗുരുവിൻ്റെ മരണശേഷം 2014 സെപ്റ്റംബർ 12ന് ഗോരഖ്നാഥ് ആശ്രമത്തിൻ്റെ മഹാ പുരോഹിതനായി നിയമിക്കപ്പെട്ടു. മുഖ്യമന്ത്രിയായിട്ടും ഇപ്പോഴും അദ്ദേഹം പദവി ഒഴിഞ്ഞിട്ടില്ല.

2002-ൽ രൂപീകരിച്ച ഹിന്ദു യുവവാഹിനി എന്ന സംഘടനയിലൂടെയാണ് രാഷ്ട്രീയ പ്രവേശനം. 1996-ലെ പൊതുതിരഞ്ഞെടുപ്പിൽ ഗുരുവായ മഹന്ത് അവൈദ്യനാഥിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകി. 1998-ൽ അവൈദ്യനാഥ് രാഷ്ട്രീയം വിട്ടപ്പോൾ യോഗി ആദിത്യനാഥിനാണ് ബി.ജെ.പി സീറ്റ് നൽകിയത്.

1998-ൽ ഗോരഖ്പൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേയ്ക്ക് മത്സരിച്ച് ജയിക്കുമ്പോൾ യോഗിയുടെ പ്രായം 26 വയസായിരുന്നു. പിന്നീട് അഞ്ച് തവണ കൂടി ഗോരഖ്പൂരിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

1998-ൽ ആദ്യമായി ലോക്സഭാംഗമായതിനു ശേഷം യുവജന സംഘടനയായ ഹിന്ദു -യുവവാഹിനി രൂപീകരിച്ചു. ഇത് കിഴക്കൻ യു.പിയിൽ യോഗി ആദിത്യനാഥിൻ്റെ രാഷ്ട്രീയ വളർച്ചയ്ക്ക് സഹായകരമായി തീർന്നു.

Remove ads

ഉത്തർപ്രദേശ് മുഖ്യമന്ത്രി

Thumb
Prime Minister Narendra Modi and other Bharatiya Janata Party leaders at the swearing in ceremony of Yogi Adityanath

2017-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 312 എം.എൽ.എമാർ ബി.ജെ.പിയെ പ്രതിനിധാനം ചെയ്തപ്പോൾ ലോക്സഭാംഗമായിരുന്ന യോഗി ആദിത്യനാഥിനെയാണ് പാർട്ടി മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്. 2017-ൽ ലോക്സഭാംഗത്വം രാജിവച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ യോഗി തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ നിയമസഭ കൗൺസിൽ അംഗമായാണ് അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയത്.

2022-ലെ നിയമസഭ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയതും അധികാരത്തിലെത്തിയതും യോഗി തന്നെയാണ്. 2022 മാർച്ച് 25ന് യോഗി ആദിത്യനാഥ് രണ്ടാം വട്ടവും മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.[10][11][a][13][14][15][16]

വിവാദങ്ങൾ

  • ശിശുസംരക്ഷണം പോലുള്ള സ്ത്രീകളുടെ ഗാർഹിക ഉത്തരവാദിത്തങ്ങളെ വനിതാ സംവരണം ബാധിക്കുമെന്നാണ്[17] 2010ൽ വനിതാ സംവരണ ബില്ലിനെ എതിർത്തുകൊണ്ട് ആദിത്യനാഥ് പറഞ്ഞത്. പുരുഷന്മാർ സ്ത്രീ സ്വഭാവം വളർത്തിയെടുത്താൽ അവർ ദൈവങ്ങളാകുമെന്നും എന്നാൽ സ്ത്രീകൾ പുരുഷ സ്വഭാവം വളർത്തിയെടുത്താൽ അവർ പിശാചുക്കളാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.[18]
  • മിശ്രവിവാഹത്തെ തുടർന്നുള്ള മതപരിവർത്തനം സംബന്ധിച്ച് 2014-ൽ അസംഗഡിൽ നടന്ന ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്ന ഒരു യൂട്യൂബ് വീഡീയോയിൽ വർഗ്ഗീയപരാമർശങ്ങളും വിവാദമായിരുന്നു.
അവർ ഒരു ഹിന്ദു യുവതിയെ കൈവശപ്പെടുത്തിയാൽ നാം നൂറ് മുസ്‌ലിം യുവതികളെ കൈവശപ്പെടുത്തും. അവർ ഒരു ഹിന്ദുവിനെ കൊന്നാൽ നാം നൂറ് മുസ്‌ലിംകളെ കൊല്ലും...
ഇതോടെ പ്രേക്ഷകർ മൊത്തം കൊല്ലും എന്ന് ആക്രോശിക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു.[19][20][21]
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads