രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം, കൊച്ചി
കടന്ത്രയിലുള്ള സ്റ്റേഡിയം From Wikipedia, the free encyclopedia
Remove ads
എറണാകുളം ജില്ലയിലെ എറണാകുളം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഇൻഡോർ സ്റ്റേഡിയമാണ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം. ഗാന്ധിനഗർ പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 20000 ചതുരശ്ര അടി കളിസ്ഥലം ഈ സ്റ്റേഡിയത്തിനകത്ത് ലഭ്യമാണ്. സ്വീഡിഷ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് ഈ സ്റ്റേഡിയം നിർമ്മിച്ചിട്ടുള്ളത്. 12 ഷട്ടിൽ ബാറ്റ്മിന്റൺ കോർട്ടുകളും 3 ബാസ്ക്കറ്റ് ബോൾ കോർട്ടുകളും 3 വോളിബോൾ കോർട്ടുകളും ലഭ്യമാണ്. 10000 പേർക്ക് ഇരിക്കാൻ സന്നദ്ധമായ ഗാലറിയും ഈ സ്റ്റേഡിയത്തിനുണ്ട്. 1993 ൽ 5 കോടി രൂപ ചെലവഴിച്ചാണ് ഇത് നിർമ്മിച്ചത്. കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഈ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്നു. വിവിധതരം ടൂർണ്ണമെന്റകൾ, വ്യാവസായിക പ്രദർശനങ്ങൾ, കാർ ഷോകൾ, കല്യാണങ്ങൾ മുതലായവക്കെല്ലാം ഈ സ്റ്റേഡിയം പ്രയോജനപ്പെടുത്തുന്നു.
ഇത് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ലോകോത്തര നിലവാരമുള്ള വിവിധോദ്യേശ കായികകേന്ദ്രമാണ്. നാല് ഏക്കറാണ് ഈ സ്റ്റേഡിയത്തിന്റെ ചുറ്റളവ് (16,000 m2). ഇവിടെ ബാഡ്മിന്റൻ, ടെന്നീസ്, ബാസ്കറ്റ് ബാൾ. ടേബിൾ ടെന്നീസ്, നീന്തൽ, ബില്യാർഡ്സ്, ഇന്റോർ ക്രിക്കറ്റ് നെറ്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യമുണ്ട്.
ഒരു കിലോവാട്ട് മെറ്റൽ ഹാലൈഡ് ലാമ്പുകൾ ഉപയോഗിച്ചാണ് ഇവിടെ വെളിച്ചസംവിധാനം (ഫ്ലഡ്ലൈറ്റ്) ഒരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെലിവിഷൻ ടെലികാസ്റ്റിന് ഉതകുന്നതാണ് ഈ വെളിച്ചസംവിധാനം. സ്റ്റേഡിയത്തിൽ പതിനായിരം പേരെ ഉൾക്കൊള്ളാനാകും. മുൻ ഇന്ത്യൻ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ പേരാണ് സ്റ്റേഡിയത്തിന് നൽകിയിരിക്കുന്നത്.
ഇൻഡോർ ടെന്നീസ് കോംപ്ലക്‌സിൽ ലോകോത്തര നിലവാരത്തിലുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നാല് സിന്തറ്റിക് ടെന്നീസ് കോർട്ടുകൾ ഉണ്ട്. ഇൻഡോർ ടെന്നീസ് കോംപ്ലക്സ് 2000 ൽ പദ്മ ഭൂഷൺ രാമനാഥൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ടേബിൾ ടെന്നീസ് ഹാളിൽ ഒരു സമയം 400 പന്തുകൾ പിടിക്കാനുള്ള ശേഷിയുള്ള ഏറ്റവും പുതിയ ബട്ടർഫ്ലൈ റോബോട്ടുള്ള നാല് ടേബിളുകൾ ഉണ്ട് . 25 * 10 മീറ്ററുള്ള ഒരു നീന്തൽക്കുളവും സ്റ്റേഡിയത്തിലുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലാണ് ഇത് പരിപാലിക്കുന്നത്.
Remove ads
ചിത്രശാല
- പ്രവേശന കവാടം
- പേര്
- രാജീവ് ഗാന്ധിയുടെ പ്രതിമ
- ശിലാഫലകം
- ഗാലറി
- ഗാലറി
- ശിലാഫലകം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads