രാവി നദി
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന ഒരു നദിയാണ് രവി(പരുഷ്ണി). പഞ്ചനദികളിൽ ഒന്നാണിത്.[2] വേദങ്ങളിൽ ഇരാവതി, പരുഷാനി എന്നീ പേരുകളിൽ അറിയപ്പെടുന്നു. രവിയുടെ ആകെ നീളം ഏകദേശം 720 കിലോമീറ്റർ ആണ്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ കുളുവിന് വടക്കുള്ള മണാലി എന്ന സ്ഥലത്താണ് ഈ നദിയുടെ ഉദ്ഭവസ്ഥാനം. മലനിരകളിലൂടെ ഒഴുകി പഞ്ചാബ് സമതലത്തിൽ എത്തിച്ചേരുന്നു. കുറച്ചുദൂരം ഇൻഡോ-പാക്ക് അതിർത്തിയിലൂടെ ഒഴുകിയശേഷം രാവി പാകിസ്താനിലെ ചെനാബ് നദിയോട് ചേരുന്നു. സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.
1960-ലെ സിന്ധു നദീജല ഉടമ്പടി പ്രകാരം, രാവി നദിയിലെയും പഞ്ചാബിലെ മറ്റ് രണ്ട് നദികളിലെയും (സത്‌ലജ്, ബിയാസ് നദികൾ) ജലം ഇന്ത്യയ്ക്ക് അനുവദിച്ചു. തുടർന്ന്, സിന്ധു നദീതട പദ്ധതി പാകിസ്ഥാനിൽ വികസിപ്പിച്ചെടുക്കുകയും ഇത് സിന്ധു നദീ വ്യൂഹത്തിന്റെ പടിഞ്ഞാറൻ നദികളിൽ നിന്നുള്ള വെള്ളം ആ രാജ്യത്തെ രാവി നദിയുടെ ഭാഗം നികത്തുന്നതിനായി കൈമാറ്റം ചെയ്യുന്നു. ഇന്ത്യയിൽ നിരവധി അന്തർ നദീതട ജല കൈമാറ്റങ്ങൾ, ജലസേചനം, ജലവൈദ്യുത പദ്ധതികൾ, വിവിധോദ്ദേശ്യ പദ്ധതികൾ എന്നിവ നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads