റിങ് നെബുല
അയംഗിതി രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു നെബുല From Wikipedia, the free encyclopedia
Remove ads
അയംഗിതി രാശിയിൽ സ്ഥിതിചെയ്യുന്ന ഒരു നെബുലയാണ് റിങ് നെബുല. M57 എന്നതാണ് ഇതിന്റെ മെസ്സിയർ സംഖ്യ. ഗ്രഹനെബുലകളിൽ (Planetary Nebula) ഏറ്റവും പ്രശസ്തമായ ഒന്നാണിത്.
Remove ads
ചരിത്രം

1779 ജനുവരിയിൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ അന്ത്വാൻ ദാർക്വിയെ ഡി പെല്ലെപുവ ആണ് റിങ്ങ് നെബുല കണ്ടെത്തിയത്. അതേ മാസം തന്നെ ധൂമകേതുക്കളെ തിരയുകയായിരുന്ന ചാൾസ് മെസ്സിയറും ഇതിനെ കണ്ടെത്തി. തന്റെ പട്ടികയിൽ 57-ആമത്തെ അംഗമായി മെസ്സിയർ ഇതിനെ എണ്ണി. മെസ്സിയറും വില്യം ഹെർഷലും ദൂരദർശിനി കൊണ്ട് തിരിച്ചറിയാനാകാത്ത നക്ഷത്രങ്ങളുടെ കൂട്ടമായിരിക്കാം ഈ നെബുലയെന്ന് പരികൽപന ചെയ്തു. എന്നാൽ ഇത് തെറ്റാണെന്ന് 1864-ൽ വില്യം ഹഗ്ഗിൻസ് തന്റെ പഠനത്തിലൂടെ തെളിയിച്ചു.[5][6]
റിങ്ങ് നെബുലയുടെ കേന്ദ്രത്തിൽ ഒരു മങ്ങിയ നക്ഷത്രമുണ്ടെന്ന് 1800-ൽ ഫ്രീഡ്രിച്ച് വോൺ ഹാൻ കണ്ടെത്തി. ഇതിന്റെ ഫോട്ടോ ആദ്യം എടുത്തത് 1886ൽ ഹംഗേറിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജീൻ വോൺ ഗൊദാർദ് ആണ്.[7]
Remove ads
സ്ഥാനം

അയംഗിതി രാശിയിൽ ആൽഫ നക്ഷത്രമായ വേഗയുടെ തെക്കായാണ് റിങ്ങ് നെബുലയുടെ സ്ഥാനം. ബീറ്റ നക്ഷത്രത്തിൽ നിന്ന് ഗാമ നക്ഷത്രത്തിലേക്കുള്ള രേഖയിൽ ഏകദേശം 40 ശതമാനം പിന്നിട്ടാലെത്തുന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
നഗ്നനേത്രങ്ങൾ കൊണ്ടോ സാധാരണ ബൈനോക്കൂലറുകൾ കൊണ്ടോ ഈ നീഹാരികയെ ദർശിക്കാൻ സാധിക്കില്ല. 3 ഇഞ്ച് ദൂരദർശിനിയുപയോഗിച്ച് ഇതിന്റെ വളയം കാണാമെങ്കിലും നന്നായി കാണണമെങ്കിൽ 8 ഇഞ്ച് ദൂരദർശിനിയെങ്കിലും ആവശ്യമാണ്.

Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads