റിച്ച് ടെമ്പിൾട്ടൺ
From Wikipedia, the free encyclopedia
Remove ads
ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടിവ് ആണ് റിച്ചാർഡ് കെ. ടെമ്പിൾട്ടൺ. നിലവിൽ അദ്ദേഹം ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ ചെയർമാൻ, പ്രസിഡന്റ്, ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
വിദ്യാഭ്യാസം
ടെമ്പിൾട്ടൺ ന്യൂയോർക്കിലെ യൂണിയൻ കോളേജിൽനിന്ന് 1980ൽ എഞ്ജിനീയറിങ് പൂർത്തിയാക്കി[1].
കരിയർ
വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ടെമ്പിൾട്ടൺ ടെക്സസ് ഇൻസ്ട്രുമെന്റ്സിൽ ജോലിക്കുചേരുകയും വിവിധ ഡിപ്പാര്ട്ടുമെന്റുകളിൽ ജോലി നോക്കുകയും ചെയ്തു. 1996ൽ അദ്ദേഹം ടി.ഐ.യുടെ അർദ്ധചാലകവിഭാഗത്തിന്റെ മേധാവിയായി. അതിനുശേഷം 2000ആമാണ്ട് ഏപ്രിൽ മുതൽ 2004ആമാണ്ട് ഏപ്രിൽ വരെ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി സേവനമനുഷ്ടിച്ചു. 2004 മേയിൽ റിച്ച് സിയിഓ ആയി ചുമതലയേൽക്കുകയും 2008 ഏപ്രിലിൽ ടോം എഞ്ജിബസിൽനിന്ന് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.[2].
ടെക്സസ് ഇൻസ്ട്രുമെന്റ്സിന്റെ സി.ഇ.ഒ. എന്ന തന്റെ ജോലിയിൽ അദ്ദേഹം 9,623,590 യു.എസ്. ഡോളർ ശമ്പളം 2008 സാമ്പത്തികവർഷം കൈപ്പറ്റി. ഇതിൽ 960,780 ഡോളർ അടിസ്ഥാനശമ്പളവും 1,564,853 ഡോളർ ക്യാഷ് ബോണസും 4,468,500 ഡോളർ സ്റ്റോക്കും 2,397,600 ഡോളർ ഓപ്ഷനുകളും ആയിരുന്നു.[3]
Remove ads
കുടുംബം
ടെക്സസിലെ പാർക്കറിൽ ഭാര്യ മേരിയോടൊപ്പം ജീവിക്കുന്ന റിച്ചിന് സ്റ്റെഫനി, ജോൺ, ജിം എന്നീ മൂന്നു കുട്ടികളുണ്ട്.[4]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads