റോക്ക്ഫെല്ലർ സർവകലാശാല
ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ബിരുദ സർവകലാശാല From Wikipedia, the free encyclopedia
Remove ads
റോക്ക്ഫെല്ലർ സർവകലാശാല ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ ബിരുദ സർവകലാശാലയാണ്. പ്രാഥമികമായി ബയോളജിക്കൽ, മെഡിക്കൽ സയൻസ് രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഈ സ്ഥാപനം ഡോക്ടറൽ, പോസ്റ്റ്ഡോക്ടറൽ വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു. ഉയർന്ന ഗവേഷണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന R2: ഡോക്ടറൽ യൂണിവേഴ്സിറ്റികളിലേയ്ക്ക് ഇത് തരംതിരിക്കപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴയ ബയോമെഡിക്കൽ ഗവേഷണ സ്ഥാപനമാണ് റോക്ക്ഫെല്ലർ സർവ്വകലാശാല. നാഷണൽ അക്കാദമി ഓഫ് സയൻസസിലെ 37 അംഗങ്ങളും നാഷണൽ അക്കാദമി ഓഫ് മെഡിസിനിലെ 17 അംഗങ്ങളും ഏഴ് ലാസ്കർ അവാർഡ് സ്വീകർത്താക്കളും അഞ്ച് നോബൽ സമ്മാന ജേതാക്കളുമാണ് ഈ സ്ഥാപനത്തിലെ 82 പേരടങ്ങുന്ന ഫാക്കൽറ്റിയിൽ ഉള്ളത്. 2020 ഒക്ടോബർ വരെ 38 നോബൽ സമ്മാന ജേതാക്കൾ റോക്ക്ഫെല്ലർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

മൻഹാട്ടന്റെ അപ്പർ ഈസ്റ്റ് ഭാഗത്തായി യോർക്ക് അവന്യൂവിലെ 63, 68 നമ്പർ തെരുവുകൾക്കിടയിലായാണ് ഇതിൻറെ സ്ഥാനം. റിച്ചാർഡ് പി. ലിഫ്റ്റൻ 2016 സെപ്റ്റംബർ 1 ന് സർവകലാശാലയുടെ പതിനൊന്നാമത്തെ പ്രസിഡന്റായി. ജേണൽ ഓഫ് എക്സ്പിരിമെന്റൽ മെഡിസിൻ, ജേണൽ ഓഫ് സെൽ ബയോളജി, ജേണൽ ഓഫ് ജനറൽ ഫിസിയോളജി എന്നീ ആനുകാലികങ്ങൾ റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിക്കുന്നു.
Remove ads
ചരിത്രം
റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് എന്നും വിളിപ്പേരുള്ള റോക്ക്ഫെല്ലർ യൂണിവേഴ്സിറ്റി 1901 ജൂണിൽ ദി റോക്ക്ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ച് എന്ന പേരിൽ 1889 ൽ ചിക്കാഗോ സർവകലാശാലയുടെ സ്ഥാപകനായ ജോൺ ഡി. റോക്ക്ഫെല്ലർ, അദ്ദേഹത്തിൻ ഉപദേശകൻ ഫ്രെഡറിക് ടി. ഗേറ്റ്സിൻറെ നിർദ്ദേശപ്രകാരവും മകൻ ജോൺ ഡി. റോക്ക്ഫെല്ലർ ജൂനിയർ 1901 മാർച്ചിൽ സ്വീകരിച്ച നടപടിയനുസരിച്ചും സ്ഥാപിക്കപ്പെട്ടു.[5] ഫ്രാൻസിന്റെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് (1888), ജർമ്മനിയുടെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ട് (1891) എന്നിവയേപ്പോലെ അമേരിക്കൻ വൈദ്യശാസ്ത്രത്തിന്റെ അന്തസ്സിനെ വളരെയധികം ഉയർത്തിക്കൊണ്ടുവന്ന ഇത് അമേരിക്കയിലെ ആദ്യത്തെ ബയോമെഡിക്കൽ സ്ഥാപനമാണ്.[6]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads