ലണ്ടൻ പാലം

From Wikipedia, the free encyclopedia

ലണ്ടൻ പാലംmap
Remove ads

51°30′29″N 0°05′16″W

വസ്തുതകൾ London Bridge, Coordinates ...

തേംസ് നദിക്ക് കുറുകേ സൗത്താർക്ക് പ്രവിശ്യയും സിറ്റി ഓഫ് ലണ്ടൻ പ്രവിശ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ലണ്ടൻ പാലം. ഈ രണ്ട് സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന എല്ലാ പാലങ്ങൾക്കും ലണ്ടൻ പാലം എന്ന് നാമകരണം ചെയ്തിട്ടുണ്ടെങ്കിലും, ഇപ്പോൾ നിലവിലുള്ള ഗതാഗതയോഗ്യമായ ഒരേയൊരു ലണ്ടൻ പാലം 1974 നിർമ്മിച്ചതാണ്. 600 കൊല്ലം പഴക്കമുള്ള കല്ലുകൊണ്ട് നിർമ്മിച്ച 19 നൂറ്റാണ്ടിലെ പാലത്തിനു പകരമായാണ് ഇപ്പോഴുള്ള ലണ്ടൻ പാലം നിലകൊള്ളുന്നത്. സ്റ്റീലും കോൺക്രീറ്റും കൊണ്ടാണ് ഇപ്പോഴത്തെ ലണ്ടൻ പാലം പണികഴിപ്പിച്ചിട്ടുള്ളത്.[1]

ലണ്ടൻ പൂളിന്റെ പടിഞ്ഞാറേ അറ്റത്താണ് ലണ്ടൻ പാലം നിലകൊള്ളുന്നത്. 1979-ൽ പുട്നി പാലം പണികഴിപ്പിക്കുന്നതിനു മുൻപേ കിങ്സ്റ്റൺ-അപ്പോൺ-തേംസിനു ശേഷമുള്ള ഒരേയൊരു റോഡ് പാലം ലണ്ടൻ ബ്രിഡ്ജായിരുന്നു. "ലണ്ടൻ ബ്രിഡ്ജ് നിലം പൊത്തുന്നു (ലണ്ടൻ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗൺ) എന്ന നഴ്സറി ഗാനം വളരെ പ്രസിദ്ധിയർജ്ജിച്ചതാണ്. ഇന്നത്തെ ലണ്ടൻ പാലം ബ്രിഡ്ജ് ഹൗസ് എസ്റ്റേറ്റിന്റെ മേൽനോട്ടത്തിലാണ്. ഇത് ലണ്ടൻ കോർപ്പറേഷന്റെ കീഴിലുള്ള സംഘടനയാണ്. പാലത്തിനു മീതെയുള്ള എ-3 റോഡ് ഗ്രേറ്റർ ലണ്ടൻ അഥോറിറ്റിയുടെ കീഴിലാണ്.

ആധുനിക ലണ്ടൻ പാലം രൂപകല്പന ചെയ്തത് ലോർഡ് ഹോൾഫോർഡ് എന്ന വാസ്തുശില്പിയും, മോട്ട്, ഹേ, ആന്റർസൺ എന്നീ എഞ്ചിനിയർമാരുമാണ്. 1967 മുതൽ 1972 വരെ ജോൺ മൗലെം ആന്റ് കോ എന്ന കോണ്ട്രാക്ടർമാരാണ് നിർമ്മാണത്തിനു മേൽനോട്ടം വഹിച്ചത്. 17 മാർച്ച് 1973-നാണ് പാലം എലിസബത്ത് രാജ്ഞി പൊതുജനത്തിനായി തുറന്നു കൊടുത്തത്. പാലത്തിന്റെ നിർമ്മാണത്തിനു ചെലവായത് 4 മില്ല്യൻ പൗണ്ടാണ്. 1984-ൽ ബ്രിട്ടീഷ് പോർക്കപ്പലായ എച്ച്.എം.എസ് ജുപ്പിറ്റർ ലണ്ടൻ പാലത്തിലിടിച്ചു.ഇതെത്തുടർന്ന് പാലത്തിനു ക്ഷതം സംഭവിച്ചു. 2004 മുതൽ ലണ്ടൻ പാലം ചുവന്ന വൈദ്യുത ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു വരുന്നു. 2009-ൽ പഴയ ലണ്ടൻ പാലത്തിന്റെ 800-മത് വാർഷികത്തിന് ലോർഡ് മേയറും പരിവാരങ്ങളും ഒരു കൂട്ടം ചെമ്മരിയാടുകളെ പാലത്തിലൂടെ മേയ്ക്കുകയുണ്ടായി.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads