ലുഗാനോ

From Wikipedia, the free encyclopedia

ലുഗാനോ
Remove ads

ലുഗാനോതടാകത്തിന്റെ വടക്കേ കരയിൽ ഉള്ള ഒരു ചെറിയപട്ടണമാണ് ലുഗാനോ. കമീലിയാസ് പൂക്കളുടെയും ലൊംബാർഡി സ്റ്റൈൽ മാളികകളുടെയും നഗരം. വാഹനത്തിരക്കില്ലാത്ത വീഥികളും കായലോരത്തെ ചുറ്റിപ്പോകുന്ന നടപ്പാതകളും മഞ്ഞുമലകളും വർഷം മുഴുവനും മികച്ചകാലാവസ്ഥയുമുള്ള, യൂറോപ്പിലെ ഏറ്റവും മനോഹരമായ സുഖവാസകേന്ദ്രങ്ങളിലൊന്നാണിത്. മെഡിറ്ററേനിയന് ശൈലിയിലുള്ള നഗരചത്വരങ്ങളും കമാനങ്ങൾക്കു കീഴെയുള്ള അന്തിച്ചന്തകളും ഒരോ തിരിവിലുമുള്ള പൂന്തോട്ടങ്ങളും സദാ ചുറ്റിനടക്കുന്ന കായല്ക്കാറ്റും ഈ നഗരത്തിന് ഒരു ഗ്രാമീണസൗന്ദര്യം സമ്മാനിക്കുന്നു. ഒരു വശത്ത് അതിരിടുന്ന ആൽപ്സും മറുവശത്ത് കോട്ടകെട്ടുന്ന ഇറ്റാലിയൻ നഗരങ്ങളും ലുഗാനോവിനെ സഞ്ചാരികള്ക്കുള്ള ഇടത്താവളമാക്കുന്നു.

വസ്തുതകൾ ലുഗാനോ, Country ...

ഇറ്റലിയിലെ കോമോയാണ് സ്വിറ്റ്സർലന്റിലെ ലുഗാനോ. അടുത്തടുത്ത്, ഒരു മലയ്ക്കപ്പുറവും ഇപ്പുറവുമായി കിടക്കുന്ന തടാകക്കരകളാണ് രണ്ടും. ധനികരുടെ വേനൽക്കാലവസതികളാണ് ഇവിടെ അധികവും.

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads