ലൂയി പതിനാലാമൻ
From Wikipedia, the free encyclopedia
Remove ads
ഫ്രാൻസിന്റെയും നവാരേയുടെയും രാജാവായിരുന്നു ലൂയി പതിനാലാമൻ (1638 സെപ്റ്റംബർ 5 - 1715 സെപ്റ്റംബർ 1). 1643 മുതൽ 1715-ൽ മരിക്കുനതുവരെ അദ്ദേഹം ഭരണം നടത്തി. എഴുപത്തിരണ്ട് വർഷവും മൂന്ന് മാസവും പതിനെട്ട് ദിവസവും നീണ്ട അദ്ദേഹത്തിന്റെ ഭരണകാലം യൂറോപ്പിലെ ഏകാധിപതികളിൽ ഏറ്റവും ദൈർഘ്യമേറിയതാണ്[1].
സൂര്യ രാജാവ് (ഫ്രഞ്ച് : le Roi Soleil) എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം തന്റെ പ്രധാനമന്ത്രിയായ ഇറ്റാലിയൻ കർദ്ദിനാൾ ജൂൾസ് മസാരിൻ മരണപ്പെട്ടതിനു ശേഷം 1661-ൽ മാത്രമാണ് യഥാർത്ഥത്തിൽ ഫ്രാൻസ് ഭരിക്കാൻ ആരംഭിച്ചത്[2]. രാജപദവി ദൈവികമായി കൈവരുന്നതാണെന്നും രാജാക്കൻമാരുടെ ഭരണത്തിന് സമയപരിധിയുണ്ടാകരുതെന്നും അദ്ദേഹം വിശ്വസിച്ചു. കേന്ദ്രീകൃതമായ ഭരണം സ്ഥാപിക്കാനുള്ള തന്റെ മുൻഗാമികളുടെ പരിശ്രമങ്ങൾ അദ്ദേഹം തുടർന്നു. നാടുവാഴിത്തത്തിന്റെ ബാക്കിപത്രങ്ങൾ ഫ്രാൻസിൽ അവശേഷിച്ച ഭാഗങ്ങളിൽ നിന്ന് തുടച്ചുനീക്കാൻശ്രമിച്ച അദ്ദേഹത്തിന് വിപ്ലവവുമായി എതിരിട്ട പ്രഭുക്കന്മാരെ തന്റെ വേഴ്സൈൽസ് കൊട്ടാരത്തിൽ താമസിക്കാനനുവദിക്കുക വഴി സമാധാനിപ്പിക്കാനും സാധിച്ചു.
ലൂയിയുടെ ഭരണകാലത്തിന്റെ പ്രധാനഭാഗത്തും ഫ്രാൻസ് യൂറോപ്പിലെ ശക്തിയേറിയ രാജ്യമായിരുന്നു. ഫ്രാങ്കോ-ഡച്ച് യുദ്ധം, ഓഗ്സ്ബർഗ് ലീഗ് യുദ്ധം, സ്പാനിഷ് അനന്തരാവകാശയുദ്ധം എന്നീ മൂന്ന് പ്രധാന യുദ്ധങ്ങളിലും ഡെവല്യൂഷൻ യുദ്ധം, പുനഃസമാഗമങ്ങളുടെ യുദ്ധം എന്നീ ഇതരയുദ്ധങ്ങളിലും ഫ്രാൻസ് ഇക്കാലത്ത് പങ്കെടുത്തു. രാഷ്ട്രീയം, യുദ്ധതന്ത്രം, സാംസ്കാരികം എന്നീ വിഷയങ്ങളിൽ പ്രശസ്തരായ പല പ്രധാനികളെയും അദ്ദേഹം തന്റെ ഭരണകാലത്ത് പരിപോഷിപ്പിക്കുകയും അവരിൽ നിന്ന് ഭരണത്തിന് ധാരാളം ഗുണങ്ങളുണ്ടാവുകയും ചെയ്തു. മസാരിൻ, ട്യൂറൻ, വോബൻ, മോള്യേർ, റാസീൻ, ബോയ്ലോ, ലാ ഫൊണ്ടെയ്ൻ, ലള്ളി, ലെ ബ്രൂൺ, റിഗോദ്, ലൂയി ലെ വോ, മൻസാർട്ട്, ചാൾസ് പെറോ, ലെ നോത്ര് തുടങ്ങിയവർ ഇവരിൽ പെടുന്നു."ഞാനാണ് രാഷ്ട്രം" എന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
Remove ads
അവലംബം
ഗ്രന്ഥസൂചിക
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads