വടക്കേവിള
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വടക്കേവിള.[1] ഭരണസൗകര്യങ്ങൾക്കായി കൊല്ലം കോർപ്പറേഷനെ ആറു സോണുകളായി വിഭജിച്ചിട്ടുള്ളതിൽ ഒരു സോൺ ആണ് വടക്കേവിള.[2] കൊല്ലം നഗരത്തിൽ നിന്ന് 10 കിലോമീറ്ററും പരവൂരിൽ നിന്ന് 17 കിലോമീറ്ററും അകലെയാണ് ഈ പ്രദേശം.
Remove ads
പ്രാധാന്യം
കൊല്ലം കോർപ്പറേഷനു കീഴിലുള്ള 6 സോണുകളിൽ ഒന്നാണ് വടക്കേവിള. സെൻട്രൽ സോൺ 1, സെൻട്രൽ സോൺ 2, കിളികൊല്ലൂർ, ശക്തികുളങ്ങര, ഇരവിപുരം എന്നിവയാണ് മറ്റു സോണുകൾ. പുന്തലത്താഴം, മണക്കാട്, പള്ളിമുക്ക്, അയത്തിൽ, അമ്മൻനട എന്നീ വാർഡുകൾ വടക്കേവിള വില്ലേജിനു കീഴിലാണുള്ളത്.
ദേവിവിലാസം എൽ.പി. സ്കൂൾ, യൂനുസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ്[3] , സി. സി.ബി.എസ്.ഇ.ക്കു കീഴിലുള്ള ട്രാവൻകൂർ ബിസിനസ് അക്കാദമി എന്നിവയുൾപ്പടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്. വടക്കേവിളയിലാണ് പ്രശസ്തമായ വലിയ കൂനമ്പായിക്കുളം ഭദ്രകാളി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പാലത്തറ, പള്ളിമുക്ക്, തട്ടാമല, ഇരവിപുരം, അയത്തിൽ എന്നിവയാണ് വടക്കേവിളയോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads