വത്തിക്കാൻ ഗ്രന്ഥാലയം
From Wikipedia, the free encyclopedia
Remove ads
ലോകത്തിലെ പഴക്കമേറിയ ഗ്രന്ഥശാലകളിലൊന്നാണ് വത്തിക്കാൻ അപ്പസ്തോലിക ഗ്രന്ഥാലയം (ലത്തീൻ: Bibliotheca Apostolica Vaticana, ഇറ്റാലിയൻ: Biblioteca Apostolica Vaticana ), വത്തിക്കാൻ ലൈബ്രറി അല്ലെങ്കിൽ അനൗപചാരികമായി വാറ്റ് എന്നറിയപ്പെടുന്നു,[1] ഔദ്യോഗികമായി 1475-ൽ സ്ഥാപിതമായി. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിലൊന്നായ ഇത് ചരിത്രഗ്രന്ഥങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരങ്ങളിലൊന്നാണ്. ചരിത്രത്തിലുടനീളമുള്ള 75,000 കോഡീസുകളും [2] 1.1 ദശലക്ഷം അച്ചടിച്ച പുസ്തകങ്ങളുമുണ്ട്, അതിൽ 8,500 ഇൻകുനാബുലയും ഉൾപ്പെടുന്നു.
ഗുട്ടൻബർഗ് അച്ചടികണ്ടുപിടിക്കും മുൻപ്, അതായത് 15-ാം നൂറ്റാണ്ടിനും മുൻപുള്ള കല്ലച്ചിൽ പകർത്തിയെടുക്കപ്പെട്ട 'ഇൻകുനാബുല' എന്നറിയപ്പെടുന്ന പ്രാചീന ഗ്രന്ഥങ്ങളുടെ (incunabula) 8,500 പ്രതികളും വത്തിക്കാൻ ഗ്രന്ഥക്കൂട്ടത്തിലുണ്ട്.
Remove ads
ഗ്രന്ഥാലയത്തിന്റെ സ്ഥാനം
വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ ഭാഗമാണ് വത്തിക്കാൻ ലൈബ്രറി. വത്തിക്കാൻ മ്യൂസിയത്തോടും മൈക്കിളാഞ്ചലോ രചിച്ച സൃഷ്ടി മുതൽ അന്ത്യവിധിവരെയുള്ള വിശ്വോത്തര ചുവർചിത്രങ്ങളുള്ള (frescoes) സിസ്റ്റൈൻ കപ്പേളയോടു (Sistine chapel) ചേർന്നുമാണ് അത് സ്ഥിതിചെയ്യുന്നത്. വത്തിക്കാൻ സംസ്ഥാനത്തിൻറെ വലതുഭാഗത്തെ “സെൻറ് ആൻ” കവാടത്തിലെ “ബെൽവെദേരെ” വഴിയാണ് (via Belvedere) വത്തിക്കാൻ ലൈബ്രറിയിലേയ്ക്കുള്ള പ്രവേശനം.
നിക്കോളസ് 5ാമൻ പാപ്പായാണ് (1447-1455) വത്തിക്കാൻ ലൈബ്രറിയുടെ സ്ഥാപകൻ. എന്നാൽ 1548-ൽ സ്ഥാനമേറ്റ പാപ്പാ പോൾ 3ാമനായിരുന്നു ഗ്രന്ഥാലയത്തിൻറെ പ്രഥമ കർദ്ദിനാൾ ലൈബ്രേറിയൻ. ഉദാരമതികളുടെ സംഭാവനകൾ വഴിയും, ഒസ്യത്തുപ്രകാരവും വിലകൊടുത്തു വാങ്ങിയും ലിയോ 13ാമൻ, പിയൂസ് 11ാമൻ എന്നീ സഭാദ്ധ്യക്ഷന്മാരുടെ ശ്രദ്ധേയമായ പരിലാളനയിൽ വത്തിക്കാൻ ഗ്രന്ഥാലയം പെട്ടെന്നു വളർന്നു വലുതായി. വത്തിക്കാൻറെ ഗ്രന്ഥാലയ ശാസ്ത്ര പഠനവിഭാഗം (Vatican School of Library Science) വിശ്വവിഖ്യാതമാണ്.
Remove ads
“ഹോർത്തൂസ് മലബാറിക്കൂസ്”
പ്രതിപാദിക്കുന്ന “ഹോർത്തൂസ് മലബാറിക്കൂസ്” (Hortus Malabaricus, മലബാറിലെ സസ്യലതാദികൾ) എന്ന ലത്തീൻ ഭാഷയിലുള്ള മൂലകൃതികൾ വത്തിക്കാൻ ലൈബ്രറിയിൽ ലഭ്യമാണ്.[3]
മലയാളം രേഖകൾ
ഇന്ത്യൻ ഭാഷകളിലുള്ള പ്രാചീനഗ്രന്ഥങ്ങൾ, പ്രത്യേകിച്ച് മലയാളത്തിലുള്ളവ മൂന്നു സ്രോതസ്സുകളിലാണു ശേഖരിച്ചിട്ടുള്ളത്. ബോർജിയാ ഇന്ത്യാ ശേഖരം, വത്തിക്കാൻ ഇന്ത്യാ ശേഖരം, വത്തിക്കാൻ റൊസാനൊ ശേഖരം എന്നിവയിലാണ് മലയാളം രേഖകൾ. അതിൽ പൂർണ്ണമായോ ഭാഗികമായോ വരുന്ന 39 രേഖകളുണ്ട്. 29 എണ്ണം ബോർജിയാ ഇന്ത്യാ ശേഖരത്തിലും, (കർദ്ദിനാൾ ഫ്രാൻസിസ് ബോർജിയായുടെ നാമധേയത്തിലുള്ളത്) എട്ടെണ്ണം വത്തിക്കാൻ ഇന്ത്യാ ശേഖരത്തിലും ബാക്കി രണ്ടെണ്ണം വത്തിക്കാൻ റൊസാനൊ ശേഖരത്തിലും പെടുന്നു. വത്തിക്കാന്റെലൈബ്രറിയിൽ ഗവേഷണാർത്ഥം ചെന്ന ഫാ. ആൻറണി വള്ളവന്ത്ര വത്തിക്കാൻ ഗ്രന്ഥശാലയിലെ മലയാളം രേഖകൾ വർഗ്ഗീകരിച്ച് സൂചിക തയ്യാറാക്കി. [4]
സേവനം
വ്യക്തിയുടെ അറിവിൻറെ മേഖല, അർഹത, ഗവേഷണപരമായ ആവശ്യം എന്നിവ ഉന്നയിച്ചാൽ ആർക്കും വത്തിക്കാൻ ലൈബ്രറി ലഭ്യമാണ്. 1801മുതൽ 1990വരെ കാലയളവിൽ പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥങ്ങളുടെ ഫോട്ടാസ്റ്റാറ്റ് പ്രതികൾ ആവശ്യപ്പെടുന്നവർക്ക് ലഭ്യമാക്കാറുണ്ട്. ഗ്രന്ഥാലയത്തിലെ കൈയെഴുത്തു പ്രതികളുടെ അപൂർവശേഖരത്തിന്റെ ഡിജിറ്റൽവത്ക്കരണം പൂർത്തിയായതിനാൽ ആവശ്യാനുസരണം അവ ഓൺലൈനിൽ ലഭ്യമാണ്.
വത്തിക്കാൻ ലൈബ്രറിയിലെ 1,50,000-ൽപ്പരം രേഖകൾ 17ാം നൂറ്റാണ്ടുമുതൽ രഹസ്യശേഖരത്തിൻറെ പ്രത്യേക വിഭാഗമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
