വത്തിക്കാൻ മ്യൂസിയം
From Wikipedia, the free encyclopedia
Remove ads
16-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ മ്യൂസിയങ്ങൾ സ്ഥാപിച്ചു. മൈക്കലാഞ്ചലോ അലങ്കരിച്ച സീലിങ് സിസ്റ്റീൻ ചാപ്പലും റാഫേൽ അലങ്കരിച്ച സ്റ്റാൻസെ ഡി റാഫേലോയും വത്തിക്കാൻ മ്യൂസിയങ്ങളുടെ ഭാഗം തന്നെയാണ്. 2019-ൽ 6,82,931 ആളുകൾ ഈ വത്തിക്കാൻ മ്യൂസിയം സന്ദർശിച്ചു എന്നാണ് കണക്കുകൾ. ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന ആർട്ട് മ്യൂസിയങ്ങളിൽ ഒന്നാണ് വത്തിക്കാൻ മ്യൂസിയം.[2].

Remove ads
ചരിത്രം

1506 ജനുവരി 14നു റോമിലെ സാന്താ മരിയ മാഗിയോറിലെ ബസിലിക്കയ്ക്കടുത്തുള്ള ഒരു മുന്തിരിത്തോട്ടത്തിൽ ട്രോജൻ പുരോഹിതനായ ലാവോകോനും അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരും ഭീമൻ പാമ്പുകൾ ആക്രമിക്കപ്പെടുന്നതായി ചിത്രീകരിക്കുന്ന ഒരു മാർബിൾ ശില്പം കണ്ടെത്തുകയുണ്ടായി. ജൂലിയസ് രണ്ടാമൻ മാർപ്പാപ്പ ഗിയൂലിയാനോ ഡ സംഗല്ലോയെയും, വത്തിക്കാനിൽ ജോലി ചെയ്തിരുന്ന മൈക്കലാഞ്ചലോയെയും ഈ കണ്ടുപിടിത്തം പരിശോധിക്കാൻ അയച്ചു. ഇവരുടെ നിര്ദേശപ്രകാരം മാര് പാപ്പ ഉടന് തന്നെ മുന്തിരിത്തോപ്പുടമയില് നിന്നും ശില്പവാങ്ങി. കണ്ടുപിടിത്തത്തിന് കൃത്യം ഒരു മാസം കഴിഞ്ഞ്, വത്തിക്കാനിൽ ഈ ശില്പം പൊതുപ്രദർശനത്തിന് വെച്ചു.
പിന്നീട് വന്ന പല മാർപ്പാപ്പാമാരും മ്യൂസിയം കൂടുതൽ വിപുലപ്പെടുത്തി. വത്തിക്കാൻ രേഖകളും മറ്റും ഉൾപ്പെടുത്തി ലാറ്റെറൻ മ്യൂസിയം സ്ഥാപിച്ചു. 2006ൽ മ്യൂസിയത്തിന്റെ 500ആം വാർഷിക വേളയിൽ വത്തിക്കാൻ കുന്നിലെ നെക്രോപോളിസ് എന്നറിയപ്പെടുന്ന ഖനന കേന്ദ്രവും മ്യൂസിയത്തിന്റെ ഭാഗമാക്കി പെതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
