വരന്തരപ്പിള്ളി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ ദേശീയപാത പുതുക്കാട് നഗരത്തിന് സമീപമാണ് വരന്തരപ്പിള്ളി ഗ്രാമം സ്ഥിതി ചെയ്യുന്നത്. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ്. എൻ.എച്ച്. 544-ൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മിണി അണക്കെട്ടിലേക്ക് പോകുന്ന വഴിയാണ് ഈ ഗ്രാമം.വളരെക്കാലം മുമ്പ് വനപ്രദേശമായിരുന്ന ഈ പ്രദേശത്തിന്റെ പേര് വനാന്തരപ്പിള്ളിയായിരുന്നു, പിന്നീട് വരന്തരപ്പിള്ളി ആയതാണ് എന്നും വാമൊഴിയുണ്ട്. ഭൂവിസ്തൃതി കൊണ്ട് തൃശ്ശൂർ ജില്ലയിലെ തന്നെ വലിയ ഗ്രാമപഞ്ചായത്തുകളിലൊന്നാണ് വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത്. വരന്തരപ്പിള്ളി പഞ്ചായത്തിന്റെ കവാടമായ പള്ളിക്കുന്ന് ് മുതൽ കച്ചവടകേന്ദ്രമായ വരന്തരപ്പിള്ളി, വനാതിർത്തി പങ്കിടുന്ന എച്ചിപ്പാറ വരെയുള്ള പ്രദേശങങ്ങളിൽ വിവിധ തൊഴിൽ സംസ്‌കാരങ്ങളിൽ ജനങ്ങൾ ജീവിച്ചുവരുന്നു. കച്ചവടം മുതൽ റബ്ബർ മേഖലയിൽ പണിയെടുക്കുന്നവരിലൂടെ വനവിഭവങ്ങൾ ശേഖരിക്കുന്ന ആദിവാസികൾ വരെയെത്തുന്നു ഈ പഞ്ചായത്തിലെ തൊഴിൽ വൈവിധ്യം. വർഷങ്ങൾക്കു മുമ്പ് നടന്നിട്ടുള്ള കുടിയേറ്റങ്ങളുടെ കഥ കൂടി പറയാനുണ്ട് ഈ പഞ്ചായത്തിന്. കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്ന് കുടിയേറി പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും എതിർത്തു നിന്ന് ജീവിതം പടുത്തുയർത്തിയവരുടെ പിൻ തലമുറ ഈ പഞ്ചായത്തിൽ വസിക്കുന്നു. ഹെക്ടർ കണക്കിന് വിസ്തൃതിയിൽ പരന്നു കിടക്കുന്ന റബ്ബർ എസ്റ്റേറ്റുകളിൽ കൂലിപ്പണിയെടുക്കാൻ മലപ്പുറം ജില്ലയിൽ നിന്ന് വന്ന പാവപ്പെട്ട ജനങ്ങളുടെ അതീവ ദയനീയമായ ജീവിതവും പാലപ്പിള്ളി എസ്റ്റേറ്റ് പാടികളിൽ ഇന്നും ജീവിക്കുന്ന പ്രായം ചെന്ന് ആളുകൾ പറഞ്ഞുതരും. അവരുടെ പിൻതലമുറ ഇന്നും ഈ എസ്റ്റേ്റ്റുകളിൽ ജോലി ചെയ്യുന്നുണ്ട്. ജലസമൃദ്ധമായ ചിമ്മിനി അണക്കെട്ടും അവിടെ നിന്ന് പുറപ്പെടുന്ന കുറുമാലിപ്പുഴയും വരന്തരപ്പിള്ളിയുടെ ജീവനാഡിയായി ഒഴുകുന്നു. പ്രസിദ്ധ സൂഫി വര്യനും പണ്ഡിതനുമായ ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ നേതൃത്വം നൽകുന്ന ദാറുതഖ്‌വാ ഇസ്ലാമിക് അക്കാദമി സ്ഥിതിചെയ്യുന്നത് ഈ ഗ്രാമത്തിലെ പുലിക്കണ്ണിയെന്ന ദേശത്താണ്.
Remove ads
പ്രധാന ആരാധനാലയങ്ങൾ
- വരന്തരപ്പിള്ളി വിമലഹൃദയനാഥ പള്ളി
- വേലൂപ്പാടം വി.യൗസേപ്പിതാവിന്റെ തീർത്ഥകേന്ദ്രം
- പള്ളിക്കുന്ന് അസംപ്ഷൻ പള്ളി
- പാലയ്ക്കൽ ദേവീക്ഷേത്രം
- ശ്രീകണ്@േശ്വരം ക്ഷേത്രം, വരന്തരപ്പിള്ളി
- 907 ശിവക്ഷേത്രം
- വരന്തരപ്പിള്ളി ജുമാമസ്ജിദ്
- 907 ജാറം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads