വലയം (ചിഹ്നനം)
From Wikipedia, the free encyclopedia
Remove ads
ഒരു വാക്യത്തെയോ വാചകത്തെയോ പദത്തെയോ മറ്റൊന്നിന്റെ മദ്ധ്യേ അതിനോടു വ്യാകരണസമ്മതമായ സംബന്ധം കൂടാതെ ചേർക്കുന്നതിന് ഉപയോഗിക്കുന്ന ചിഹ്നമാണ് വലയം (Parentheses). [1] . വലയത്തിനുള്ളിൽ വരുന്ന വാക്യാംശത്തിന് കേരളപാണിനി ഗർഭവാക്യം എന്ന് പേർ നൽകിയിരിക്കുന്നു. ഗർഭവാക്യത്തിനിരുപുറവും ചേർക്കുന്ന വൃത്താംശരൂപത്തിലുള്ള ചിഹ്നത്തെയാണ് വലയം എന്നു വിളിക്കുന്നതെങ്കിലും ഈ ആവശ്യത്തിനുപയോഗിക്കുന്ന കോഷ്ഠം മുതലായ മറ്റു ചിഹ്നങ്ങളെയും സാമാന്യമായി ഈ പദം സൂചിപ്പിക്കുന്നു. ഗണിതം, കമ്പ്യൂട്ടിങ്ങ് തുടങ്ങിയവയിൽ വിവിധാവശ്യങ്ങൾക്കായി വിവിധ തരം വലയങ്ങൾ ഉപയോഗിക്കുന്നു.
Remove ads
പ്രയോഗം
പ്രസ്താവനയ്ക്കിടയിൽ വലയത്തിനുള്ളിൽ ചേർക്കുന്ന ചോദ്യചിഹ്നം അക്കാര്യത്തിലുള്ള അവ്യക്തതയെയും സന്ദേഹത്തെയും സൂചിപ്പിക്കും. വിവർത്തനങ്ങളിലും വ്യാഖ്യാനങ്ങളിലും മറ്റും അർത്ഥവ്യക്തതയ്ക്കു വേണ്ടി, മൂലകൃതിയിലില്ലാത്ത ചില അംശങ്ങൾ കൂട്ടിച്ചേർക്കുന്നതും വലയത്തിനുള്ളിൽ എഴുതാറുണ്ട്[2].
ഉദാ:-
- കോമൺവെൽത്ത് രാഷ്ട്രങ്ങൾക്കിടയിൽ (ബ്രിട്ടന്റെ പഴയ കോളനികൾ) നിയമിക്കപ്പെടുന്ന നയതന്ത്രപ്രതിനിധികൾ ഹൈക്കമ്മീഷണർമാർ എന്ന് അറിയപ്പെടുന്നു.
- നമ്മുടെ അംഗങ്ങൾ (രാജനും രാമനും) നന്നായി കഷ്ടപ്പെടുന്നുണ്ട്.
- ഇനിയും മരിക്കാത്ത ഭൂമി, ഇതു നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads