വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരം

From Wikipedia, the free encyclopedia

വാന നിരീക്ഷണ കേന്ദ്രം, തിരുവനന്തപുരംmap
Remove ads

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുന്നാളാണ് 1837-ൽ തിരുവനന്തപുരത്തു വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.[1][2] രാജാവിന്റെ നിർദ്ദേശമനുസരിച്ച് ഡബ്ല്യു.എച്ച്. ഹോസ്‍ലിയാണ് ഇത് രൂപകല്പന ചെയ്തത്.[1] ജോൺ കാൽഡെകോട്ട് ആയിരുന്നു ഇതിന്റെ ആദ്യ ഡയറക്ടർ.[3] 8-ഇഞ്ചും 14-ഇഞ്ചും ഉള്ള രണ്ടു പ്രധാന ദൂരദർശിനികളാണ് ഇവിടെയുള്ളത്. കേരളാ സർവ്വകലാശാലയുടെ ഫിസിക്സ് വിഭാഗത്തിന്റെ കീഴിലാണ് ഈ വാന നിരീക്ഷണകേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്.

വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
Remove ads

ചരിത്രം

Thumb
കേന്ദ്രത്തിന്റെ രൂപരേഖ - 1837

തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാളിന്റെ താല്പര്യപ്രകാരം, 1837-ൽ അന്നത്തെ തിരുവിതാംകൂർ വ്യാപാര പ്രതിനിധിയായിരുന്ന ജോൺ കാൽഡെകോട്ട് സ്ഥാപക മേധാവിയായാണ് ഈ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്.[4][5] ബഹിരാകാശ / അന്തരീക്ഷ വിജ്ഞാനീയ നിരീക്ഷണങ്ങൾക്ക് അനുയുക്തമായ രീതിയിലാണ് ഈ സ്ഥാപനം രൂപകൽപ്പന ചെയ്തിരുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ നിരീക്ഷണാലയം തിരുവനന്തപുരത്തേതാണ്. 1852 മുതൽ 1865 വരെ നിരീക്ഷണാലയത്തിന്റെ മേധാവിയായിരുന്ന സ്കോട്ടിഷ് ശാസ്ത്രജ്ഞനായിരുന്ന ജോൺ അലൻ ബ്രൗൺ, എഫ്.ആർ.എസ്, ഭൗമ കാന്തികതയെ പറ്റി പഠിക്കുന്നതിനായി നിരീക്ഷണങ്ങൾ ആരംഭിച്ചു..[6][7] ഈ സ്ഥാപനത്തിൽ നിന്നാണ് 1853-ൽ കാലാവസ്ഥാ നിരീക്ഷണാലയം രൂപപ്പെട്ടത്. പിന്നീട് 1927-ൽ ഈ നിരീക്ഷണാലയം, കാലാവസ്ഥാ / അന്തരീക്ഷ വൈജ്ഞാനിക വിഭാഗം, ബഹിരാകാശ പഠന വിഭാഗം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുകയുണ്ടായി.

Remove ads

ഇതും കാണുക

വസ്തുതകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads