വാഴക്കുളം

മൂവാറ്റുപുഴയ്ക്കടുത്തുള്ള ചെറിയ പട്ടണം From Wikipedia, the free encyclopedia

വാഴക്കുളംmap
Remove ads

എറണാകുളം ജില്ലയിലെ, മുവാറ്റുപുഴ താലൂക്കിലെ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് വാഴക്കുളം. മുവാറ്റുപുഴ പട്ടണത്തിൽ നിന്ന് 6 കിലോമീറ്റർ തെക്കു കിഴക്കായി കിഴക്കൻ മേഖലയിൽ തൊടുപുഴ - മുവാറ്റുപുഴ സംസ്ഥാനപാതയിൽ സ്ഥിതി ചെയ്യുന്നു.

Thumb
വാഴക്കുളം ചന്തയിലെ ദൃശ്യം

കന്നാരചക്ക കൃഷിക്ക് വ്യഖ്യാതമാണ്. "പൈനാപ്പിൾ സിറ്റി" എന്നും വാഴക്കുളം അറിയപ്പെടുന്നു[1]. ഏഷ്യയിലെ ഏറ്റവും വലിയ കന്നാരചക്ക മാർക്കറ്റ് വാഴക്കുളത്താണ്[അവലംബം ആവശ്യമാണ്]. 2009 ൽ ഇവിടുത്തെ കൈതച്ചക്കയ്‌ക്ക് വാഴക്കുളം കൈതച്ചക്ക എന്ന ഭൗമസൂചിക ലഭിച്ചിരുന്നു. ഇവിടെ കൃഷി,ചെറുകിട വ്യവസായങ്ങളിൽ ഏർപ്പെടുന്നവരാണ് ജനങ്ങളിൽ ഭൂരിഭാഗവും. കൈതച്ചക്ക, റബർ എന്നിവയാണ് പ്രധാന കൃഷികൾ.

കേരള കോൺഗ്രസ് സ്ഥാപകൻ കെ.എം ജോർജ്ജ് വാഴക്കുളം സ്വദേശിയാണ്.

നാഗപ്പുഴ പള്ളി, വാഴക്കുളത്തിനടുത്തുള്ള ഒരു പുരാതന തീർഥാടന കേന്ദ്രമാണ്.[2]

Remove ads

പ്രധാന സ്ഥാപനങ്ങൾ

സമീപപ്രദേശങ്ങൾ

ചിത്രശാല

9.95°N 76.64°E / 9.95; 76.64


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads