വിക്കിലീക്സ്
From Wikipedia, the free encyclopedia
Remove ads
ഉറവിടങ്ങൾ വെളിപ്പെടുത്താതെ രഹസ്യ വിവരങ്ങളും രേഖകളും പ്രസിദ്ധീകരിക്കുന്ന സ്വീഡൻ ആസ്ഥാനമായുള്ള ഒരു അന്തർദേശീയ മാധ്യമസംരംഭമാണ് വിക്കിലീക്സ്.[1] 2006 ൽ ആരംഭിച്ച[2] വിക്കിലീക്സിന്റെ വെബ്സൈറ്റ്, 'ദ സൺഷൈൻ പ്രസ്സ്' ആണ് നടത്തുന്നത് . അമേരിക്കയുമായി ബന്ധപ്പെട്ട രഹസ്യരേഖകളുടെ വെളിപ്പെടുത്തലിലൂടെ വിക്കിലീക്സ് ലോകവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു[2].
Remove ads
ചരിത്രം
ചൈനീസ് വിമതർ, പത്രപ്രവർത്തകർ, ഗണിതശാസ്ത്രജ്ഞർ എന്നിവരും അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്, തായ്‌വാൻ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരും ചേർന്നാണ് ഈ സംരംഭം സ്ഥാപിച്ചതെന്ന് ഇവർ അവകാശപ്പെടുന്നു. ആസ്ട്രേലിയൻ പത്രപ്രവർത്തകനും ഇന്റർനെറ്റ് വിദഗ്ദ്ധനുമായ ജൂലിയൻ അസാൻജെയാണ് വിക്കിലീക്സിന്റെ ഡയറക്ടർ[3]. തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ വിക്കിലീക്സിന്റെ വിവരശേഖരം 12 ലക്ഷം കവിഞ്ഞു എന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നു[4]. വിക്കിലീക്സിന് വിവരങ്ങൾ ചോർത്തിനൽകി എന്നാരോപിച്ച് അമേരിക്കൻ സൈനികനായ ബ്രാഡ്‌ലി മാനിങ് 2010 മുതൽ തടവിലാണ്[5].
Remove ads
വെളിപ്പെടുത്തലുകൾ
2010 ജൂലൈയിൽ അഫ്ഗാൻ വാർ ഡയറി എന്ന പേരിൽ അഫ്ഗാനിലെ യുദ്ധത്തെ കുറിച്ചുള്ള 90,000 ത്തിലധികം വരുന്ന രഹസ്യ വിവരങ്ങളുടെ ഒരു വൻശേഖരം വിക്കിലീക്സ് പുറത്തുവിടുകയുണ്ടായി[6].

2010 നവംബർ 29 ന് പുറത്തുവിട്ട രേഖകളിൽ ഇന്ത്യയുട യു.എൻ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ശ്രമം സംബന്ധിച്ച് അമേരിക്കയുടെ രഹസ്യനിലപാടിനെ പ്രതിഫലിപ്പിക്കുന്നവയുമുണ്ട് . യു .എസ്സിൻറെ 2,51,287 രഹസ്യരേഖകൾ ചോർന്നുകിട്ടിയെന്നു പറയുമ്പോഴും 220 എണ്ണം മാത്രമെ വിക്കിലീക്സ് പുറത്തുവിട്ടിട്ടുള്ളൂ. ഇന്ത്യയെപ്പറ്റി 3038 രഹസ്യരേഖകൾ ലഭിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇന്ത്യയുടെ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഓരോ നീക്കവും സ്ഥാനപതിമാർ ചോർത്തണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻറൻ നിർദ്ദേശം നൽകിയിട്ടുള്ളതായും പുറത്തുവിട്ട രേഖകളിൽ പറയുന്നു[7].
Remove ads
അവലംബം
പുറമെ നിന്നുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads