Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ[3] (Tailed Jay, Graphium agamemnon).[1][2][4][5] ഈ ശലഭത്തിന്റെ ചിറകിലെ പച്ചനിറമുള്ള പൊട്ടുകളാണ് ഇവയെ തിരിച്ചറിയാൻ പ്രധാനമായും സഹായിക്കുന്നത്. ഇവ വിശ്രമിക്കുന്ന സമയങ്ങളിൽ ഇവയുടെ ചിറകുകൾ കൂടിച്ചേർന്ന് ആപ്പിൾ പച്ച നിറത്തിലുള്ള മൂന്നാലു പൊട്ടുകൾ വ്യക്തമായി കാണാം. ഈ ശലഭത്തിന്റെ ചിറക് വിരിവ് 85-100 മില്ലിമീറ്റർ വരെയാണ്.
വസ്തുതകൾ വിറവാലൻ (Graphium agamemnon), Scientific classification ...