വെച്ചൂർ പള്ളി

From Wikipedia, the free encyclopedia

വെച്ചൂർ പള്ളിmap
Remove ads

തെക്കൻ കേരളത്തിലെ അതിപുരാതനമായ മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വെച്ചൂർ പള്ളി (St. Mary's Church)[1]. ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ഈ ദേവാലയം കോട്ടയം ജില്ലയിലെ വൈക്കത്തുനിന്നും 10 കിലോമീറ്റർ തെക്കുമാറി വേമ്പനാട്ടുകായലിന് അരികിൽ, തണ്ണീർമുക്കം-വെച്ചൂർ ബണ്ടിനും കുമരകത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്നു. ഭക്തജനങ്ങൾ പരിശുദ്ധ അമ്മയെ വെച്ചൂർ മുത്തി എന്നും വിളിച്ചു വരുന്നു.

വസ്തുതകൾ സ്ഥാനം, രാജ്യം ...
Remove ads

ചരിത്രം

പള്ളിയുടെ ചരിത്രത്തെപ്പറ്റി ഇവിടെ സൂക്ഷിച്ചിട്ടുള്ള താളിയോലകളിൽ നിന്നും നാളാഗമ പുസ്തകത്തിൽ നിന്നും അറിയാൻ സാധിക്കും. വെച്ചൂർ പള്ളിയിൽ എഴുതി സൂക്ഷിച്ചിട്ടുള്ള നാളാഗമപ്രകാരം പള്ളി സ്ഥാപിതമായത് എ.ഡി.1463-ൽ (കൊല്ലവർഷം 639) ആണെന്ന് വിശ്വസിച്ചു വരുന്നു[2]. ഇന്ന് കാണുന്ന ദേവാലയത്തിന്റെ പണി ആരംഭിച്ചത് 1864-ൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ തറക്കല്ലിട്ടുകൊണ്ടാണ്.

മാതാവിന്റെ അത്ഭുത ചിത്രം

പ്രധാന അൾത്താരയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പരിശുദ്ധകന്യകാമറിയത്തിന്റെ ചിത്രം അത്ഭുതകരമായി ചിത്രീകരിക്കപ്പെട്ടതായി വിശ്വസിച്ചുവരുന്നു. ആ കാലഘട്ടത്തിലെ കേരള ക്രിസ്ത്യാനികൾക്ക് വേണ്ടി അന്നത്തെ ഭരണാധികാരിയായിരുന്ന ആർച്ചുഡീക്കൻ പരിശുദ്ധകന്യകാമറിയത്തിന്റെ ഏഴ് ചിത്രങ്ങൾക്കായി പോർച്ചുഗീസുകാർക്ക് ഓർഡർ കൊടുത്തു. പോർച്ചുഗലിൽ നിന്നും കപ്പൽ പുറപ്പെടാറായപ്പോൾ അവയിൽ ആറെണ്ണം മാത്രമേ പൂർത്തിയായിരുന്നുള്ളൂ. എങ്കിലും പശ്ചാത്തലം മാത്രം വരച്ച ഏഴാമത്തെ ചിത്രവും അതോടൊപ്പം കൊടുത്തുവിട്ടു. ഇവിടെ കൊണ്ടുവന്ന് പള്ളികളിൽ വിതരണം ചെയ്യാൻ നോക്കിയപ്പോൾ ഏഴും പൂർത്തീകരിച്ചതായിക്കണ്ടെന്നും അങ്ങനെ അത്ഭുതകരമായി പൂർത്തീകരിക്കപ്പെട്ട ചിത്രമാണ് വെച്ചൂർ പള്ളിയിലേതെന്നും വിശ്വസിച്ചുപോരുന്നു.[3] സുവിശേഷകന്മാരിൽ ഒരാളായ വി.ലൂക്കാ വരച്ചതും ഇന്ന് റോമിലെ 'സാന്താമരിയ മജിയോരെ' ബസലിക്കയുടെ ഉള്ളിലുള്ള ബോർശിസ്സ് ചാപ്പലിൽ സ്ഥാപിച്ചിട്ടുള്ളതുമായ കന്യകാമറിയത്തിന്റെ ചിത്രത്തിന്റെ തനിപ്പകർപ്പാണിത്. ഇതുപോലുള്ള ചിത്രങ്ങൾ കേരളത്തിലെ വളരെ പുരാതന മരിയൻ തീർത്ഥാടനകേന്ദ്രങ്ങളിൽ മാത്രം കാണാവുന്നവയാണ്.

ചരിത്ര മുഹൂർത്തങ്ങൾ

  • 1463 - പരിശുദ്ധ കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയം സ്ഥാപിതമായി. ജൂലൈ 16 കർമ്മല മാതാവിന്റെ പ്രധാന തിരുനാളായി ആഘോഷിച്ചുവന്നു.
  • 1599 - ഉദയംപേരൂർ സുനഹദോസിൽ ഈ ദേവാലയത്തിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു.
  • 1601 - വെച്ചൂർ പള്ളി കൊടുങ്ങല്ലൂർ രൂപതയുടെ ഭാഗമായി.
  • 1674 - കേരളത്തിലെ ആദ്യത്തെ തദ്ദേശീയ മെത്രാനായിരുന്ന മാർ ചാണ്ടി പള്ളിവീട്ടിൽ മെത്രാന്റെ ആസ്ഥാനമായി.
  • 1805 - വാഴ്ത്തപ്പെട്ട ചാവറയച്ചനെ ഈ ദേവാലയത്തിൽ അടിമയിരുത്തി.
  • 1822 - ദർശന സമൂഹത്തിന്റെ ആരംഭം. സെപ്റ്റംബർ 8 മാതാവിന്റെ പിറവിത്തിരുനാൾ പ്രധാന തിരുനാളായി ആഘോഷിക്കുവാൻ തുടങ്ങി.
  • 1864 - ഇപ്പോഴുള്ള ദേവാലയത്തിന്റെ ശിലാസ്ഥാപനം വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ നിർവ്വഹിച്ചു.
  • 1868 - ദേവാലയം കൂദാശ ചെയ്തു.
  • 1896 - വെച്ചൂർ പള്ളി എറണാകുളം വികാരിയത്തിൻ കീഴിലായി.
  • 1909 - 6 നിലകളുള്ള മണിമാളിക നിർമ്മിച്ച്, ഫ്രാൻസിൽ നിന്ന് കൊണ്ടുവന്ന 3 മണികൾ സ്ഥാപിച്ചു.
  • 1996 - മരിയൻ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.
  • 2005 - ദേവാലയത്തിന്റെ പുനരുദ്ധാരണവും വെഞ്ചരിപ്പും.
Remove ads

നുറുങ്ങുകൾ

  • പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെ ഭീഷണി ഉണ്ടായപ്പോൾ വെച്ചൂർ മുത്തിയുടെ അത്ഭുതചിത്രം സൂക്ഷിപ്പിനായി ഇടക്കൊച്ചിപ്പള്ളിയിലേക്കു മാറ്റപ്പെട്ടതായി പറയപ്പെടുന്നു. പടയോട്ടഭീഷണി അവസാനിച്ചപ്പോൾ വെച്ചൂർക്കാർ ചിത്രം തിരികെ ചോദിച്ചപ്പോൾ മടക്കിക്കൊടുക്കാൻ ഇടക്കൊച്ചിപ്പള്ളിക്കാർ വിസമ്മതിച്ചത്രെ. മദ്ധ്യസ്ഥശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ, വെച്ചൂർ ഇടവകക്കാർ അവിചാരിതമായി ഇടക്കൊച്ചിപ്പള്ളിയിലെത്തി പള്ളി തുടർന്ന് ചിത്രം ബലമായി ഏടുത്തു കൊണ്ടു പോന്നു. വെച്ചൂരെ അരയസമുദായക്കാരുടെ സഹായത്തോടെയാണ് ഇടവകക്കാർ ഈ സാഹസം നടത്തിയതത്രെ. വെച്ചൂർ പെരുന്നാളിന്റെ കൊടിയേറ്റത്തിൽ അരയസമുദായക്കാർ സംഭാവന ചെയ്യുന്ന കയർ ഉപയോഗിക്കുന്ന പതിവ് അന്നു മുതൽ അടുത്തകാലം വരെ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.[3] മാതാവിന്റെ ചിത്രത്തിന്റെ പ്രത്യേകതയും അത്ഭുതസിദ്ധിയും അറിഞ്ഞ ഇടക്കൊച്ചിക്കാർ വെച്ചൂർ പള്ളിയിലെത്തി അതു മോഷ്ടിച്ചതായാണ് ഈ കഥയുടെ മറ്റൊരു ഭാഷ്യം. മോഷണം നടന്ന ഉടൻ പള്ളിമണികൾ അത്ഭുതകരമായി മുഴങ്ങിയതു കേട്ടു നാട്ടുകാർ ഓടിക്കൂടിയത്രെ. അപഹർത്താക്കളെ പിന്തുടർന്ന നാട്ടുകാർ, കായലിൽ അവരോട് ഏറ്റുമുട്ടി ചിത്രം തിരികെ വാങ്ങി പഴയ സ്ഥാനത്തു പ്രതിഷ്ഠിച്ചു.
Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads