വെള്ളയൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ കാളികാവ് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമമാണിത്.

വസ്തുതകൾ വെള്ളയൂർ, Country ...
Remove ads

സംസ്കാരം

വെള്ളയൂർ ഇസ്ലാം മത വിഭാഗത്തിൽ ഉൾപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്. ഇവിടെ ഹിന്ദു മതസ്ഥർ വളരെ കുറവാണ്. അതിനാൽ അവിടെയുള്ളവർ പരമ്പരാഗതമായി ഇസ്ലാം മതവുമായി ബന്ധപ്പെട്ട സംസ്കാരമാണ് പിന്തുടരുന്നത്. ഈ പ്രദേശത്ത് സാധാരണയായി കാണാൻ പറ്റുന്ന നാടൻ കലകളാണ് "ദഫ് മുട്ട്", "കോൽക്കളി", "അറബനമുട്ട്" എന്നിവ. പള്ളികളോട് ചേർന്ന് വളരെയധികം ഗ്രന്ഥശാലകൾ സ്ഥിതി ചെയ്യുന്നു. അവിടെ വൈവിധ്യമാർന്ന പുസ്തകങ്ങളും ലഭ്യമാണ്. മിക്ക പുസ്തകങ്ങളും എഴുതിയിരിക്കുന്നത് അറബി- മലയാളം ഭാഷയിലാണ്. വൈകുന്നേരങ്ങളിൽ പ്രാർത്ഥനയ്ക്കായി പള്ളിയിൽ ഒത്തുകൂടുന്ന ജനങ്ങൾ പ്രാർത്ഥനയ്ക്ക് ശേഷം സാമൂഹിക- സാംസ്കാരിക പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നു. വ്യാവസായിക കാര്യങ്ങളും കുടുംബകാര്യങ്ങളും ഈ ചർച്ചയിൽ ഉൾപ്പെടുന്നു. ഹിന്ദു മതസ്ഥർ അധികം ഇല്ലെങ്കിലും ഇവിടെ ക്ഷേത്രങ്ങളിലൊക്കെ ചടങ്ങുകൾ വലിയ ആഘോഷമായിട്ടാണ് നടത്തുന്നത്, അതും മറ്റുള്ള കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തുന്നത് പോലെ തന്നെ. [1]

Remove ads

ഗതാഗതം

ഈ ഗ്രാമം ഇന്ത്യയിലെ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തുന്നത് നിലമ്പൂർ ടൗൺ വഴിയാണ്. സംസ്ഥാന പാത 28 തുടങ്ങുന്നത് നിലമ്പൂർ നിന്നാണ്. അത് ഊട്ടി, മൈസൂർ, ബാംഗ്ളൂർ എന്നീ സ്ഥലങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നു. സമീപത്തുള്ള റയിൽവേ സ്റ്റേഷൻ തൊടിയപ്പുലവും വിമാനത്താവളം കോഴിക്കോടുമാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads