വേദന
From Wikipedia, the free encyclopedia
Remove ads
ശാരീരികമായ ഒരു അനുഭവമാണ് വേദന (ഇംഗ്ലീഷ്: Pain). വേദന സംവേദിക്കുന്ന ഞരമ്പുകളാണ് ശരീരത്തിന്റെ ഒരോ ഭാഗങ്ങളിൽ നിന്നും വേദനയുടെ തരംഗങ്ങളെ തലച്ചോറിലെത്തിച്ച് വേദനയുണ്ട് എന്ന് നമ്മെ അറിയിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളൊലൊന്നാണ് വേദന.
മിക്ക വികസിത രാജ്യങ്ങളിലും ഒരു വ്യക്തി ഏതെങ്കിലും ശാരീരിക പ്രശ്നത്തിൽ ചികിൽസ തേടാനുള്ള ഏറ്റവും സാധാരണ കാരണം വേദനയാണ്.[1][2] പല മെഡിക്കൽ അവസ്ഥകളിലും ഇത് ഒരു പ്രധാന ലക്ഷണമാണ്, മാത്രമല്ല ഇത് ഒരു വ്യക്തിയുടെ ജീവിത നിലവാരത്തിലും പൊതുവായ പ്രവർത്തനത്തിലും തടസ്സമുണ്ടാക്കും.[3] 20% മുതൽ 70% വരെ കേസുകളിൽ ലളിതമായ വേദന സംഹാരികൾ ഉപയോഗപ്രദമാണ്.[4] സാമൂഹിക പിന്തുണ, ഹിപ്നോട്ടിക് നിർദ്ദേശം, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി തുടങ്ങിയ മാനസിക ഘടകങ്ങൾ വേദനയുടെ തീവ്രതയെ ബാധിക്കും.[5][6] ഫിസിഷ്യൻ-അസിസ്റ്റഡ് സൂയിസൈഡ് അല്ലെങ്കിൽ ദയാവധം സംബന്ധിച്ച ചില സംവാദങ്ങളിൽ, മാരകമായ രോഗബാധിതരായ ആളുകൾക്ക് അവരുടെ ജീവിതം അവസാനിപ്പിക്കാൻ അനുവദിക്കുന്നതിനുള്ള ഒരു കാരണമാണ് അസഹനീയമായ വേദന.[7]
Remove ads
പരിധി
പെയിൻ സയൻസിൽ, ക്വാണ്ടിറ്റേറ്റീവ് സെൻസറി ടെസ്റ്റിംഗ് എന്ന പ്രക്രിയ ഉപയോഗിച്ച് ഒരു ഉത്തേജകത്തിന്റെ തീവ്രത ക്രമേണ വർദ്ധിപ്പിച്ചാണ് വേദനയുടെ താങ്ങാവുന്ന പരിധി അളക്കുന്നത്. വേദന അനുഭവിപ്പിക്കാനായി വൈദ്യുതി, താപം (ചൂട് അല്ലെങ്കിൽ തണുപ്പ്), മെക്കാനിക്കൽ (മർദ്ദം, സ്പർശം, വൈബ്രേഷൻ), ഇസ്കെമിക് അല്ലെങ്കിൽ കെമിക്കൽ ഉത്തേജകങ്ങൾ പ്രയോഗിക്കുന്നു.[8] "പെയിൻ പെർസെപ്ഷൻ ത്രെഷോൾഡ്" എന്നത് വേദന അനുഭവിക്കാൻ തുടങ്ങുന്ന ഘട്ടമാണ്, "പെയിൻ ത്രഷോൾഡ് ഇൻ്റൻസിറ്റി" എന്നത് നന്നായി വേദനിപ്പിക്കാൻ തുടങ്ങുന്ന ഉത്തേജക തീവ്രതയാണ്. വേദന സഹിക്കാൻ കഴിയാതെ ഉത്തേജകം നിർത്താൻ ആവശ്യപ്പെടുമ്പോൾ "പെയിൻ ടോളൻസ് ത്രഷോൾഡ്" എന്ന പരിധിയിൽ എത്തുന്നു.[8]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
