വൈ. വിജയ (നടി)

ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia

Remove ads

ഒരു ശാസ്ത്രീയനർത്തകിയും അഭിനേത്രിയുമാണ് വൈ. വിജയ .[2] [3] [4] തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകൾ ഉൾപ്പെടെ ആയിരത്തിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചിട്ടുണ്ട്.[1]

വസ്തുതകൾ വൈ. വിജയ, ജനനം ...
Remove ads

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

വൈ. വിജയയുടെ പിതാവ് യെനിഗണ്ഡല ജ്ഞാനയ്യ ഒരു സഹകരണ മാർക്കറ്റിംഗ് സൊസൈറ്റിയിലെ ജില്ലാ മാനേജരും മാതാവ് ബാലമ്മ ഒരു വീട്ടമ്മയുമായിരുന്നു. അവരുടെ പൂർവ്വികർ ഗുണ്ടൂർ ജില്ലയിൽ നിന്നുള്ളവരായിരുന്നു. 1957 ഫെബ്രുവരി 8 ന് കർനൂലിൽ വിജയയുടെ പിതാവ് രണ്ടുവർഷത്തോളെ ജോലിചെയ്തിരുന്നു. വിജയയ്ക്ക് 9 സഹോദരങ്ങളാണുണ്ടായിരുന്നത്. 6 പെൺമക്കളിലും 4 ആൺമക്കളിലും വച്ച് അവർ അഞ്ചാമത്തേയാളായിരുന്നു.

എട്ടാം ക്ലാസ് വരെ കടപ്പയിലെ സർക്കാർ വക പെൺകുട്ടികളുടെ ഹൈസ്കൂളിൽ പഠനം നടത്തി. സയൻസ്, ഹിന്ദി വിഷയങ്ങളിൽ താല്പര്യമുണ്ടായിരുന്ന അവർ വെറും മൂന്ന് വയസ്സുള്ളപ്പോൾ റേഡിയോ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്നത് മാതാപിതാക്കൾ നിരീക്ഷിച്ചു. സ്റ്റേജ് ഷോകൾക്കായി അവൾ സ്കൂളിലും നൃത്തം ചെയ്യാറുണ്ടായിരുന്നു. അതിനാൽ മാതാപിതാക്കൾ അവളെ നൃത്തം അഭ്യസിപ്പിക്കാൻ തീരുമാനിച്ചു.

എട്ടാം ക്ലാസിനുശേഷം നൃത്തഗുരു വെമ്പട്ടിചിന്നസത്യത്തിനു കീഴിൽ നൃത്തം പഠിക്കാനായി അവർ മദ്രാസിലെത്തി. നൃത്തപഠനം മുടങ്ങാതിരിക്കാൻ 9 ഉം പത്തും ക്ലാസുകളിലെ വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു നിർവ്വഹിച്ചത്. കടപ്പയിൽ 1975-ലാണ് അരങ്ങേറ്റം നടന്നത്.

ഒരിക്കൽ അവരുടെ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുകയും അഭിനേതാക്കളായ എൻ.ടി. രാമറാവു, അക്കിനേനി നാഗേശ്വരറാവു എന്നിവർ അവരുടെ സ്ഥലം സന്ദർശിച്ച് പ്രളയബാധിത പ്രദേശങ്ങളിൽ സഹായം ചെയ്തിരുന്ന സമയത്ത് ആദ്യമായി അവരുടെ ശ്രദ്ധയിൽപ്പെടുകയും ശ്രീകൃഷ്ണ സത്യ എന്ന ചിത്രത്തിൽ എൻ.ടി. രാമറാവിന്റെ നായികയായി അഭിനയിക്കുന്നതിന് അവസരം ലഭിക്കുകയും ചെയ്തു.[1]

Remove ads

സ്വകാര്യ ജീവിതം

സഹോദരൻ വൈ. രാജ ഒരു ടിവി താരമായിരുന്നു. 1985 ജനുവരി 27 നാണ് അവർ അമലനാഥനെ വിവാഹം കഴിച്ചത്. ഒരു കോളേജിൽ ലേഖകനായി ജോലി ചെയ്യാറുണ്ടായിരുന്ന അദ്ദേഹം വിരമിച്ച ശേഷം ബിസിനസ്സിലേക്ക് പ്രവേശിച്ചു. ഇപ്പോൾ കുടുംബത്തോടൊപ്പം ചെന്നൈയിലെ മഹാലിംഗപുരത്ത് താമസിക്കുന്നു.[3] മകൾ അനുഷ്യ 1986 ൽ ജനിക്കുകയും 2013 ൽ മകൾ വിവാഹിതയാകുകയും ചെയ്തു.[5]

ചലച്ചിത്ര ജീവിതം

ചെന്നൈയിലെ വെമ്പതി ചൈന സത്യത്തിന് കീഴിൽ അവർ നൃത്തം അഭ്യസിക്കാറുണ്ടായിരുന്നു. ഒരിക്കൽ, നിന്ദു ഹൃദ്യാലു എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾ അവരുടെ ഡാൻസ് ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുകയും നൃത്തം അറിയുന്ന ഒരു യാചകയുടെ കഥാപാത്രത്തിനായി അവളെ തെരഞ്ഞെടുക്കുകയും ചെയ്തു. സിനിമകളിലെ അവളുടെ ആദ്യ അവസരമായിരുന്നു അത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ക്യാരക്ടർ നടിയായും നായികയായും അഭിനയിച്ചു. ശ്രീകൃഷ്ണ സത്യ[3] എന്ന ചിത്രത്തിൽ എൻ.ടി .രാമ റാവുവിനൊപ്പം നായികയായി അഭിനയിച്ചു.

ചലച്ചിത്രങ്ങൾ

പട്ടിക അപൂർണ്ണം:-

മലയാളം

മറ്റു ഭാഷകൾ

ഇതിനുപുറമേ കന്നഡ, തെളുഗു, തമിഴ് ചലച്ചിത്രരംഗങ്ങളിൽ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ചില ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads