വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ
IP നെറ്റ്വർക്കുകൾ വഴി ശബ്ദവും മറ്റ് ഡാറ്റയും കൈമാറുന്നതിനുള്ള സാങ്കേതികവിദ്യ From Wikipedia, the free encyclopedia
Remove ads
ഇന്റർനെറ്റിലൂടെയോ അല്ലെങ്കിൽ ഏതെങ്കിലും ഐ.പി. നെറ്റ്വർക്കിലൂടെയോ ശബ്ദ-സംഭാഷണങ്ങൾ കടത്തിവിടുന്ന സാങ്കേതികവിദ്യയാണ് വോയിസ് വോയിസ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ. വോയിസ് ഓവർ ഐ.പി. എന്നും ഇന്റർനെറ്റ് ടെലിഫോണി എന്നും വോയിപ്പ് (VoIP) എന്നും ഒക്കെ ഈ സാങ്കേതികവിദ്യ അറിയപ്പെടുന്നു.[1] അനലോഗ് ശബ്ദതരംഗങ്ങളെ ഡിജിറ്റൽ ഡാറ്റയാക്കി മാറ്റിയാണ് ഐ.പി. നെറ്റ്വർക്കിലൂടെ കടത്തിവിടുന്നത്. വോയിസ് ഓവർ ഐ.പി. ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറിൽ നിന്നോ, ഒരു പ്രത്യേക അഡാപ്റ്റർ ഘടിപ്പിച്ച സാമ്പ്രദായിക ടെലിഫോണിൽ നിന്നോ, പ്രത്യേക തരം ഐ.പി. ഫോണിൽ നിന്നോ സംസാരിക്കാവുന്നതാണ്.

ലോകത്തെ മുഴുവൻ സാമ്പ്രദായിക ടെലിഫോൺ സംവിധാനങ്ങളെ മാറ്റിമറിക്കാൻ കഴിവുള്ള വോയിസ് ഓവർ ഐ.പി ഒരു വിപ്ലവകരമായ സാങ്കേതികവിദ്യയാണ്.
ശബ്ദ സിഗ്നലുകളെ വഹിക്കുന്ന പ്രോട്ടോക്കോളുകൾ വോയിസ് ഓവർ ഐ.പി. പ്രോട്ടോക്കോളുകൾ എന്ന് അറിയപ്പെടുന്നു. ശബ്ദ സിഗ്നലുകളും ഡാറ്റായും ഒരേ നെറ്റ്വർക്കിൽ കടത്തി വിടപ്പെടുന്നതു കൊണ്ട് സാമ്പ്രദായിക ടെലിഫോൺ സംവിധാനം പോലെ ചെലവ് വരുന്നില്ല. സാമ്പ്രദായിക ടെലിഫോൺ സംവിധാനത്തെ മൊത്തം ഈ സാങ്കേതികവിദ്യ ഉപയോഗ ശൂന്യമാക്കുന്ന കാലം അതി വിദൂരമല്ല.
Remove ads
ഇന്ത്യയിൽ
പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ ഇന്ത്യയിൽ 'വിങ്ങ്സ്' എന്ന പേരിൽ ഇന്റർനെറ്റ് ടെലിഫോണി സേവനം നൽകിവരുന്നു . ബി എസ് എൻ എൽ മൊബൈൽ ആപ്പ് വഴി ഇന്ത്യയിലെ ഏത് നമ്പറിലേക്കും വിളിക്കാൻ കഴിയുന്ന സംവിധാനമാണിത്.
അവലോകനം
VoIP ടെലിഫോൺ കോളുകൾ ഉത്ഭവിക്കുന്നതിലെ ഘട്ടങ്ങളും തത്വങ്ങളും പരമ്പരാഗത ഡിജിറ്റൽ ടെലിഫോണിക്ക് സമാനമാണ് കൂടാതെ സിഗ്നലിംഗ്, ചാനൽ സജ്ജീകരണം, അനലോഗ് വോയ്സ് സിഗ്നലുകളുടെ ഡിജിറ്റൈസേഷൻ, എൻകോഡിംഗ് എന്നിവ ഉൾപ്പെടുന്നു.[2] ഒരു സർക്യൂട്ട്-സ്വിച്ച്ഡ് നെറ്റ്വർക്കിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിനുപകരം, ഡിജിറ്റൽ വിവരങ്ങൾ പാക്കറ്റിലാക്കുകയും പാക്കറ്റ്-സ്വിച്ച്ഡ് നെറ്റ്വർക്കിലൂടെ ഐപി പാക്കറ്റുകളായി സംപ്രേഷണം ചെയ്യുകയും ചെയ്യുന്നു. ഓഡിയോ കോഡെക്കുകളും വീഡിയോ കോഡെക്കുകളും ഉപയോഗിച്ച് ഓഡിയോയും വീഡിയോയും എൻകോഡ് ചെയ്യുന്ന പ്രത്യേക മീഡിയ ഡെലിവറി പ്രോട്ടോക്കോളുകൾ ഉപയോഗിച്ച് അവർ മീഡിയ സ്ട്രീമുകൾ ട്രാൻസ്പോർട്ട് ചെയ്യുന്നു. ആപ്ലിക്കേഷൻ ആവശ്യകതകളും നെറ്റ്വർക്ക് ബാൻഡ്വിഡ്ത്തും അടിസ്ഥാനമാക്കി മീഡിയ സ്ട്രീം ഒപ്റ്റിമൈസ് ചെയ്യുന്ന വിവിധ കോഡെക്കുകൾ നിലവിലുണ്ട്; ചില നിർവ്വഹണങ്ങൾ നാരോബാൻഡിനെയും കംപ്രസ് ചെയ്ത സംഭാഷണത്തെയും ആശ്രയിക്കുന്നു, മറ്റുള്ളവ ഉയർന്ന വിശ്വാസ്യതയുള്ള സ്റ്റീരിയോ കോഡെക്കുകളെ പിന്തുണയ്ക്കുന്നു.
Remove ads
പുറത്തേക്കുള്ള കണ്ണികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads