വർക്കല തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം From Wikipedia, the free encyclopedia

Remove ads

വർക്കല ശിവഗിരി തീവണ്ടി നിലയം (സ്റ്റേഷൻ കോഡ്: VAK) ദക്ഷിണ റെയിൽവേ മേഖലയിലെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുന്ന ഒരു NSG–3 കാറ്റഗറി ഇന്ത്യൻ തീവണ്ടി നിലയമാണ്.[1] വർക്കല പട്ടണത്തിലേക്കും തിരുവനന്തപുരം ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലേക്കും സേവനം നൽകുന്ന കേരളത്തിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷനാണിത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനും, കേരളത്തിലെ പതിനാലാമത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുമാണിത്. മൂന്ന് പ്ലാറ്റ്‌ഫോമുകളിലായി പ്രതിദിനം 17,730 ൽ അധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ഈ നിലയത്തിൽ ഏകദേശം 54 ട്രെയിനുകൾ നിർത്തുന്നു. കൊല്ലം-തിരുവനന്തപുരം ട്രങ്ക് ലൈനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, കൊച്ചി, ഡൽഹി, ബാംഗ്ലൂർ, മംഗലാപുരം, ചെന്നൈ, മുംബൈ, വിജയവാഡ, കൊൽക്കത്ത, ഗോവ തുടങ്ങിയ പ്രധാന മെട്രോപൊളിറ്റൻ & ടയർ 2 നഗരങ്ങളുമായി ഈ തീവണ്ടി നിലയം നന്നായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

വസ്തുതകൾ വർക്കല തീവണ്ടി നിലയം ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ, സ്ഥലം ...
Remove ads

ഗതാഗതം

2023–24 സാമ്പത്തിക വർഷത്തിൽ ഏകദേശം 41 ലക്ഷം യാത്രക്കാർ കടന്നുപോയതായി കണക്കാക്കുന്ന ഈ സ്റ്റേഷൻ 20.12 കോടി രൂപയുടെ ലാഭം നേടി. തിരുവനന്തപുരം സെൻട്രൽ കഴിഞ്ഞാൽ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് വർക്കല. സ്റ്റേഷന് സമീപത്തായി വർക്കല മുനിസിപ്പൽ ബസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരം ജില്ലയുടെ മുഴുവൻ വടക്കൻ ഭാഗത്തും കൊല്ലം ജില്ലയുടെ തെക്കൻ ഭാഗത്തുമുള്ള ആളുകൾക്ക് ഇത് സേവനം നൽകുന്നു.

Remove ads

ചരിത്രം

വർക്കല പട്ടണത്തിലൂടെ കടന്നുപോകുന്ന മീറ്റർ-ഗേജ് റെയിൽ‌വേ ലൈൻ 1917 ൽ പൂർത്തീകരിക്കുകയും 1918 ജനുവരി 1 ന് ഗതാഗതത്തിനായി തുറന്നുകൊടുക്കുകയും ചെയ്തു. അന്ന് ആ പാത തിരുവനന്തപുരത്തിനടുത്തുള്ള ചാക്കൈ വരെയായിരുന്നു. 1931 നവംബർ 4 ന് ഇത് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടി. പിന്നീട്, യാത്രക്കാരുടെ എണ്ണത്തിലെ ക്രമാനുഗതമായ വർദ്ധനവ് കണക്കിലെടുത്ത് മീറ്റർഗേജ് പാത ബ്രോഡ്-ഗേജ് പാതയാക്കി മാറ്റുകയും 1977 സെപ്റ്റംബർ 13 ന് അന്നത്തെ പ്രധാനമന്ത്രി ഉദ്ഘാടനം നടത്തുകയും ചെയ്തു. ദേശീയപാത 66 ൽ നിന്ന് കല്ലമ്പലം, പാരിപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് വർക്കല റെയിൽവേ സ്റ്റേഷനിലേക്ക് രണ്ട് അപ്രോച്ച് റോഡുകളുണ്ട്.

Remove ads

സ്റ്റേഷന്റെ പേര്

2005 വരെ 'വർക്കല' എന്നായിരുന്നു ഈ തീവണ്ടി നിലയത്തിന്റെ പേര്. ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം വർക്കലയിൽ സ്ഥിതി ചെയ്യുന്നതിനാൽ 2005-ൽ ഇത് "വർക്കല ശിവഗിരി" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പ്രശസ്തമായ "ശിവഗിരി തീർത്ഥാടന" കാലത്ത് ഒരു ആഴ്ച കാലയളവിൽ മിക്ക ട്രെയിനുകൾക്കും ഈ സ്റ്റേഷനിൽ താൽക്കാലികമായി നിർത്താൻ അനുവാദമുണ്ട്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads