വർധമാൻ മഹാവീർ മെഡിക്കൽ കോളേജ്
From Wikipedia, the free encyclopedia
Remove ads
ന്യൂഡൽഹിയിലെ ഒരു വൈദ്യശാസ്ത്ര കലാലയമാണ് വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് (വിഎംഎംസി). ഇത് ക്ലിനിക്കൽ അധ്യാപനത്തിനായി പ്രശസ്തമായ സഫ്ദർജംഗ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ടിരിക്കുന്നു. [1] ഗുരു ഗോവിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാലയുടെ ഴിലാണ് കോളേജ് പ്രവർത്തിക്കുന്നത്.
വർധമാൻ മഹാവീർ മെഡിക്കൽ കോളേജ് 2001 നവംബറിൽ സഫ്ദർജംഗ് ഹോസ്പിറ്റലിൽ (രണ്ടാം ലോകമഹായുദ്ധകാലത്ത് ആരംഭിച്ചതും ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നുമാണ് [2]) സ്ഥാപിതമായി.
Remove ads
ചരിത്രം
കോളേജിന്റെ ഉദ്ഘാടനം, സി.പി.ഠാക്കൂർ, സ്ഥാപക പ്രിൻസിപ്പൽ ഡോ.ജഗദീഷ് പ്രസാദ്, ശ്രീ.എൽ.കെ.അദ്വാനി എന്നിവരുടെ സാന്നിധ്യത്തിൽ, അന്നത്തെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്‌പേയി 2001 ഡിസംബർ 17-ന് നിർവ്വഹിച്ചു. .തുടർന്ന് പ്രൊഫ. ജയശ്രീ ഭട്ടാചാര്യയും പ്രൊഫ. എൻ എൻ മാത്തൂരും കോളേജിന്റെ പ്രിൻസിപ്പൽമാരായി പ്രവർത്തിച്ചു. നിലവിൽ വന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനുള്ള ഇഷ്ടകേന്ദ്രമായി കോളേജ് മാറി. 2002 ഫെബ്രുവരിയിലാണ് എംബിബിഎസ് വിദ്യാർത്ഥികളുടെ ആദ്യ ബാച്ച് കോളേജിൽ ചേർന്നത്. അതിനുശേഷം പതിനഞ്ചിലധികം ബാച്ചുകൾ ചേർന്നു. കോളേജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ട്. [3] മെഡിക്കൽ സ്കൂളുകളുടെ വേൾഡ് ഡയറക്ടറിയിലും അവിസെന്ന ഡയറക്ടറി ഓഫ് മെഡിസിനിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
Remove ads
അഫിലിയേഷൻ
ഡൽഹിയിലെ ഗുരു ഗോവിന്ദ് സിംഗ് ഐപി യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തതാണ് കോളേജ്. 2008 മുതൽ ബിരുദാനന്തര കോഴ്‌സുകൾ ഡൽഹി സർവ്വകലാശാലയിലുണ്ടായിരുന്ന GGSIPU- യിൽ അഫിലിയേറ്റ് ചെയ്തു. [4]
റാങ്കിംഗുകൾ
ഇന്ത്യാ ടുഡേയുടെ 2020 റാങ്കിങ്ങിൽ ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ ഈ കോളേജ് എട്ടാം സ്ഥാനത്താണ്.
അടിസ്ഥാന സൗകര്യങ്ങൾ
സഫ്ദർജംഗ് ഹോസ്പിറ്റലിന്റെ ഭാഗങ്ങളിൽ നിന്നുള്ള അടിസ്ഥാന സൗകര്യങ്ങളോടെയാണ് കോളേജ് ആരംഭിച്ചത്. മെഡിക്കൽ പുസ്തകങ്ങളുടെയും ജേർണലുകളുടെയും മികച്ച ശേഖരവും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഒരു പ്രത്യേക ലൈബ്രറി കെട്ടിടം കോളേജിലുണ്ട്. കോളേജിൽ പ്രീ-ക്ലിനിക്കൽ, പാരാ ക്ലിനിക്കൽ, ക്ലിനിക്കൽ എന്നീ വിഭാഗങ്ങളിൽ ഫാക്കൽറ്റികളുണ്ട്. [6]
കോളേജ് കലോത്സവം
ന്യൂഡൽഹിയിലെ വർധമാൻ മഹാവീർ മെഡിക്കൽ കോളേജിന്റെയും സഫ്ദർജംഗ് ഹോസ്പിറ്റലിന്റെയും ഔദ്യോഗിക വാർഷിക സാഹിത്യ, സാമൂഹിക-സാംസ്കാരിക, കായിക മേളയാണ് നിർവാണ. [7] 2004 ലാണ് ഇത് ആദ്യമായി ആരംഭിച്ചത്. ഇന്ത്യൻ ഓഷ്യൻ, തോഷി തുടങ്ങിയ ബാൻഡ് രാജ്യത്തുടനീളമുള്ള മെഡിക്കൽ വിദ്യാർത്ഥികളും നോൺ-മെഡിക്കൽ വിദ്യാർത്ഥികളും ഡൽഹി യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി തുടങ്ങിയ കോളേജുകളിൽ നിന്നുള്ള ക്ഷണിതാക്കളും അടങ്ങുന്ന ജനക്കൂട്ടത്തിന് വേണ്ടി അവതരിപ്പിച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads