ശൃംഖല (ചിഹ്നനം)

From Wikipedia, the free encyclopedia

Remove ads

പദവിഭജനം, പദബന്ധം, തുടർച്ച എന്നിവയെക്കുറിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ശൃംഖല. ഇത് ഒരു ചെറിയ വരയാണ്. കവിതയിൽ ഒരു പദം ഇടയ്ക്ക് മുറിച്ച് രണ്ടു വരിയിലായി എഴുതേണ്ടി വരിക, സമസ്തപദത്തിലെ ഘടകപദങ്ങൾ രണ്ടു വരികളിലായി വേർപിരിഞ്ഞുവരിക, സന്ധിചേരാത്ത സമാനപദങ്ങളെ ബന്ധിപ്പിക്കേണ്ടിവരിക, തുടങ്ങിയ സന്ദർഭങ്ങളിൽ ശൃംഖല ആവശ്യമായി വരുന്നു. അതുപോലെ തന്നെ, ചെറിയ അക്കങ്ങൾ വാക്യത്തിനിടയ്ക്ക് വരുമ്പോളും, രണ്ട് വർഷങ്ങൾ അടുത്തടുത്ത് എഴുതുമ്പോളും, തിയതികുറിക്കുന്ന അക്കം കഴിഞ്ഞും ശൃംഖല ഉപയോഗിക്കുന്നു. [1] ഇത് ഇംഗ്ലീഷ് ഭാഷയിൽ ഹൈഫൻ (hyphen) എന്ന് അറിയപ്പെടുന്നു.

വസ്തുതകൾ - ചിഹ്നങ്ങൾ ...

ഉദാ:-

1). ഇൻഡോ-ചീനാ അതിർത്തി

2). 7-ഉം 8-ഉം

3). ആവു, വെറും മണ്ണൊരു നക്ഷത്ര-

ക്കടലോടനുരാഗത്തിൽ! പൂവേ,


4). 2009-2010

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads