ഷെയർപോയിന്റ്
From Wikipedia, the free encyclopedia
Remove ads
മൈക്രോസോഫ്റ്റ് നിർമ്മിച്ച ഒരു വെബ് ആപ്ലിക്കേഷൻ പ്ലാറ്റ്ഫോം ആണു ഷെയർപോയിന്റ്. 2001 ഇൽ ആണു ഇത് ആദ്യമായി പുറത്തിറങ്ങിയത്[3]. സൗജന്യമായ ഈ അപ്ലിക്കേഷന്റെ പ്രീമിയം പതിപ്പ് ഉപയോഗിക്കാൻ പണം നൽകേണ്ടതുണ്ട്. ഷെയർപോയിന്റ് പ്രാഥമികമായി ഒരു ഡോക്യുമെന്റ് മാനേജ്മെന്റ് ആൻഡ് സ്റ്റോറേജ് സിസ്റ്റമായാണ് വിൽക്കുന്നത്, എന്നാൽ ഈ ഉൽപ്പന്നം കോൺഫിഗർ ചെയ്യാവുന്നതും ഓർഗനൈസേഷനുകൾക്ക് അതിനെ വ്യത്യസ്തമായ രീതിയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.
മൈക്രോസോഫ്റ്റിന്റെ കണക്കനുസരിച്ച്, 2020 ഡിസംബർ വരെ ഷെയർപോയിന്റിന് 200 ദശലക്ഷം ഉപയോക്താക്കളുണ്ട്.[4]
Remove ads
പതിപ്പുകൾ
വ്യത്യസ്ത പ്രവർത്തനങ്ങളുള്ള ഷെയർപോയിന്റിന്റെ വിവിധ പതിപ്പുകൾ ഉണ്ട്.
ഷെയർപോയിന്റ് സ്റ്റാൻഡേർഡ്
മൈക്രോസോഫ്റ്റ് ഷെയർപോയിന്റ് സ്റ്റാൻഡേർഡ് മൈക്രോസോഫ്റ്റ് ഷെയർപോയിന്റ് ഫൗണ്ടേഷൻ ചില പ്രധാന ഉൽപ്പന്ന മേഖലകളിൽ നിർമ്മിക്കുന്നു:
- സൈറ്റുകൾ: ഓഡിയൻസ് ടാർഗെറ്റിംഗ്, ഗവേണൻസ് ടൂളുകൾ, സെക്യൂർ സ്റ്റോർ സേവനം, വെബ് അനലിറ്റിക്സിന്റെ പ്രവർത്തനം മുതലയാവ.[5]
- കമ്മ്യൂണിറ്റികൾ: 'MySites' (നൈപുണ്യ മാനേജ്മെന്റ്, തിരയൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത പ്രൊഫൈലുകൾ), എന്റർപ്രൈസ് വിക്കികൾ, ഓർഗനൈസേഷൻ ഹയറാർഗി ബ്രൗസർ, ടാഗുകളും കുറിപ്പുകളും.[6]
- ഉള്ളടക്കം: ഡോക്യുമെന്റ്, റെക്കോർഡ് മാനേജ്മെന്റ്, നിയന്ത്രിത മെറ്റാഡാറ്റ, വേഡ് ഓട്ടോമേഷൻ സേവനങ്ങൾ, കണ്ടന്റ് ടൈപ്പ് മാനേജ്മെന്റ് എന്നിവയ്ക്കായുള്ള മെച്ചപ്പെടുത്തിയ ടൂളിംഗും കമ്പ്ലൈൻസും.[7]
- തിരയൽ: മികച്ച തിരയൽ ഫലങ്ങൾ, തിരയൽ ഇഷ്ടാനുസൃതമാക്കുന്നതിനുള്ള കഴിവുകൾ, മൊബൈൽ തിരയൽ, 'എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്?', ഒഎസ്(OS) തിരയലുകൾ സംയോജിപ്പിക്കൽ, ഫാസ്റ്റെഡ്(Faceted) തിരയൽ, മെറ്റാഡാറ്റ/റീലവെൻസി/തീയതി/ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള റീഫൈൻമെന്റ് ഓപ്ഷനുകൾ.[8]
- കോമ്പോസിറ്റുകൾ: മുൻകൂട്ടി നിർമ്മിച്ച വർക്ക്ഫ്ലോ ടെംപ്ലേറ്റുകൾ, ബിസിനസ് കണക്റ്റിവിറ്റി സേവനങ്ങൾ (BCS) പ്രൊഫൈൽ പേജുകൾ മുതലായവ.[9]
ഷെയർപോയിന്റ് സ്റ്റാൻഡേർഡ് ലൈസൻസിംഗിൽ ഒരു കാൽ(CAL-ക്ലയന്റ് ആക്സസ് ലൈസൻസ്) ഘടകവും സെർവർ ഫീസും ഉൾപ്പെടുന്നു. ഒരു ക്ലൗഡ് മോഡൽ വഴിയും ഷെയർപോയിന്റ് സ്റ്റാൻഡേർഡിന് ലൈസൻസ് ലഭിച്ചേക്കാം.
Remove ads
അവലംബം
പുറത്തേയ്ക്കുള്ള കണ്ണി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads