സിയാറ്റിൽ മൂപ്പൻ
From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളിലെ ദുവാമിഷ് ഗോത്ര മുഖ്യനും സുക്കാമിഷ്, ദുവാമിഷ്[1] എന്നീ ആദിമ അമേരിക്കൻ ഇന്ത്യൻ നിവാസികളുടെ നേതാവുമായിരുന്നു സിയാറ്റിൽ മൂപ്പൻ (1780 - June 7, 1866). തന്റെ സമൂഹത്തിലെ പ്രഗല്ഭ വ്യക്തിത്വമായിരുന്ന സിയാറ്റിൽ മൂപ്പൻ ഇന്നത്തെ വാഷിംഗടണിലെ സിയാറ്റിലിൽ ആയിരുന്നു അധിവസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് സിയാറ്റിൽ എന്ന സ്ഥലപ്പേരുണ്ടായത്. അമേരിക്കൻ ആദിമനിവാസികളുടെ ഭൂ അവകാശത്തിനും പാരിസ്ഥിതിക ഉത്തരവാദിത്തത്തിനും വേണ്ടി വാദിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ പ്രഭാഷണങ്ങൾ. യഥാർഥത്തിൽ അദ്ദേഹം പറഞ്ഞെതെന്താണ് എന്നതിനെ കുറിച്ചും വിവാദങ്ങളുണ്ട്.
=====സിയാറ്റിൻ മൂപ്പൻ്റെ പ്രസംഗം=====

റെഡ് ഇന്ത്യാക്കാരുടെ ഭൂമി കൈവശപ്പെടുത്തി ഉടമ്പടി ഒപ്പിടാൻ പതിനാലാമത്തെ യുഎസ് പ്രസിഡൻ്റ് ഫ്രാങ്ക്ളിൻ പിയെഴ്സ് നിയോഗിച്ച ഗവർണർക്ക് മുൻപിൽ നിവർന്നു നിന്ന് സിയാറ്റിൻ മൂപ്പൻ നടത്തിയ പ്രസംഗം പരിസ്ഥിതി പോരാട്ടങ്ങളുടെ ചരിത്രത്തിലെ നിത്യഹരിത രേഖയാണ് ആകാശത്തെയും ഭൂമിയെയും വിൽക്കുവാനും വാങ്ങുവാനും കഴിയുന്നത് എങ്ങനെ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത് വൃക്ഷങ്ങളുടെ ശരീരത്തിലെ നീര് ഞങ്ങളുടെ ഞരമ്പുകളിലൂടെ ഒഴുകുന്ന ചോര പോലെയാണ് മണമുള്ള പൂക്കൾ ഞങ്ങൾക്ക് സഹോദരിമാരാണ് കലമാനും കുതിരയും പരുന്തും ഞങ്ങളുടെ സഹോദരൻമാർ കൊടുമുടികളും പുൽമേടുകളും നീർച്ചാലുകളും കാട്ടുജീവികളും മനുഷ്യനും കുടുംബാംഗങ്ങൾ ആണ് പുഴകളുടെയും അരുവികളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല അത് നമ്മുടെ പൂർവികരുടെ ചോരയാണ് ജലത്തിൻ്റെ ഒച്ച എൻ്റെ മുത്തച്ഛൻ്റെ ഒച്ചയാണ് എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികൾ ആണെന്ന തിരിച്ചറിവാണ് അത്
Remove ads
പുറം കണ്ണി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads