സിസ്ടിൻ ചാപ്പൽ
From Wikipedia, the free encyclopedia
Remove ads
സിസ്റ്റൈൻ ചാപ്പൽ മാർപാപ്പയുടെ ഔദ്യോഗിക വസതിയായ അപ്പോസ്തോലിക് കൊട്ടാരത്തിലെ ഒരു ദേവാലയമാണ്. യഥാർത്ഥത്തിൽ കാപെല്ല മാഗ്ന ('ഗ്രേറ്റ് ചാപ്പൽ) എന്നറിയപ്പെടുന്ന ഈ ചാപ്പൽ 1473-നും 1481-നും ഇടയ്ക്ക് പുനഃസ്ഥാപിച്ച സിസ്റ്റസ് നാലാമൻ മാർപ്പാപ്പയുടെ പേരിലാണ് അറിയപ്പെടുന്നത്. അന്നുമുതൽ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് സമ്മേളനമായ കോൺക്ലേവ് നടക്കുന്നത് സിസ്റ്റിൻ ചാപ്പലിലാണ്. സിസ്റ്റൈൻ ചാപ്പലിന്റെ പ്രശസ്തി പ്രധാനമായും ഇന്റീരിയർ അലങ്കരിക്കുന്ന ചിത്രങ്ങളുടെ പേരിലും പ്രത്യേകിച്ചും സിസ്റ്റൈൻ ചാപ്പൽ സീലിംഗും മൈക്കലാഞ്ചലോയുടെ അവസാന വിധിദിനം എന്ന പൈന്റിങിൻറെ പേരിലുമാണ്.[1]
Remove ads
ചാപ്പലിന്റെ വാസ്തുവിദ്യാ

ചാപ്പലൽ ഒരു ഉയർന്ന ദീർഘചതുരാകൃതിയിലുള്ള കെട്ടിടമാണ്. ഇത് കേവലഅളവുകൾ കൊണ്ട് നിർണ്ണയിക്കാൻ ബുദ്ധിമുട്ടാണ്. കാരണം, ലഭ്യമായ അളവുകൾ ഇന്റീരിയറിനായുള്ളതാണ്: 40.9 മീറ്റർ (134 അടി) നീളം 13.4 മീറ്റർ (44 അടി) വീതി. രണ്ട് വശങ്ങളിലുള്ള പ്രധാന ഭിത്തികളിൽ ഓരോന്നിനും ആറ് ആർച്ച് ജനാലകളും ഒരു ബാരൽ-വോൾട്ട് മേൽക്കൂരയും ഉള്ള ചതുരാകൃതിയിലുള്ള ഇഷ്ടിക കെട്ടിടമാണ് സിസ്റ്റൈൻ ചാപ്പൽ. ചാപ്പലിന്റെ പുറംഭാഗം വളരെ അഭംഗിയും അലങ്കാരമില്ലാത്തതും ആണ്. എന്നാൽ അതിന്റെ ഉൾഭിത്തികളും മേൽക്കൂരയും പല കലാകാരന്മാരും വരച്ച ചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
Remove ads
സിസ്റ്റിൻ ചാപ്പലും ചിത്രങ്ങളും

1481 മുതൽ 1483 വരെ ചാപ്പലിന്റെ പാർശ്വഭിത്തികളിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വടക്കേ മതിലിൽ പെറുവിനോ, പിന്റുറിച്ചിയോ, സാന്ദ്രോ ബോട്ടിസെല്ലി, ഡൊമെനിക്കോ ഗിർലാൻഡായോ, കോസിമോ റോസല്ലി എന്നിവർ വരച്ച ക്രിസ്തുവിന്റെ ജീവിതത്തിൽ നിന്നുള്ള സംഭവങ്ങൾ ചിത്രീകരിക്കുന്ന ആറു ചിത്രങ്ങളും തെക്കേ മതിലിൽ പെറുവിനോ, പിന്റുറിച്ചിയോ, ബോട്ടിസെലി, ഡൊമെനിക്കോ, ബെനെഡോമിക്കോ, , റോസല്ലി, ലൂക്ക സിഞ്ഞോറെല്ലി, ബർത്തലോമിയോ ഡെല്ല ഗാട്ട എന്നിവരുടെ ജീവിതം ചിത്രീകരിക്കുന്ന മറ്റ് ആറ് ചിത്രങ്ങളും ഉണ്ട്. ഈ ചിത്രങ്ങൾക്കു മുകളിൽ, ജാലകങ്ങൾക്കിടയിലെ ചെറിയ ചെറിയ ചിത്രത്തിലൂടെ വിവിധ മാർപാപ്പാമാരെ ചിത്രീകരിക്കുന്നു. വലിയ ആഘോഷാവസരങ്ങളിൽ പാർശ്വഭിത്തികളിൽ ഏറ്റവും താഴ്ന്ന ഭാഗങ്ങൾ സുവിശേഷങ്ങളിൽ നിന്നും അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ നിന്നുമുള്ള സംഭവങ്ങളെ ചിത്രീകരിക്കുന്ന ഒരു പരമ്പരയായി ചിത്രീകരിച്ചിരുന്നു. റഫാൽ രൂപകൽപ്പന ചെയ്ത ഇവ 1515-19 ൽ ബ്രസ്സൽസിൽ വച്ച് നിർമിച്ചതാണ്.
Remove ads
സിസ്റ്റിൻ ചാപ്പൽ സെല്ലിങ്

ചാപ്പലിലെ ഏറ്റവും പ്രധാനപ്പെട്ട കലാസൃഷ്ടികൾ മൈക്കലാഞ്ചലോയുടെ മേൽക്കൂരയിലും അൾത്താരയ്ക്കു പുറകിലെ പടിഞ്ഞാറൻ ഭിത്തിയിലും ആണ്. സിസ്റ്റീൻ സീലിങ് എന്നറിയപ്പെടുന്ന ഈ മേൽക്കൂരയിലെ ചിത്രങ്ങൾ 1508-ൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയാണ് കമ്മീഷൻ ചെയ്തത്. 1508 മുതൽ 1512 വരെ യുള്ള വർഷങ്ങളിൽ മൈക്കലാഞ്ചലോ വരച്ച ചിത്രങ്ങളാണ് ഇത്. പഴയനിയമത്തിലെ സംഭവങ്ങളും വ്യക്തികളെയും ചിത്രീകരിക്കുന്നു. 1534 മുതൽ 1541 വരെ യുള്ള കാലഘട്ടത്തിൽ പോൾ മൂന്നാമൻ മാർപ്പാപ്പയ്ക്ക് വേണ്ടി മൈക്കലാഞ്ചലോ വരച്ചതാണ് പടിഞ്ഞാറൻ മതിൽക്കെട്ടിലെ ചിത്രങ്ങൾ. ഈ രണ്ട് ഭീമൻ ചിത്രങ്ങൾ പാശ്ചാത്യ ചിത്രകലയുടെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ്.

ശുചികരണവും പുനരുദ്ധാരണം

1984 നവംബർ 7-ന് സിസ്റ്റൈൻ ചാപ്പലിന്റെ മേൽക്കൂര പുനഃസ്ഥാപിക്കൽ ആരംഭിച്ചു.ഏറ്റവും കൂടുതൽ ആശങ്കസൃഷ്ടിച്ച സിസ്റ്റൈൻ ചാപ്പലിലെ പുനരുദ്ധാരണത്തിന്റെ ഭാഗം മൈക്കലാഞ്ചലോ വരച്ച മേൽക്കൂരയാണ്.നൂറ്റാണ്ടുകൾ പഴക്കമുള്ള അഴുക്കും പുകയും വാർണിഷും നീക്കം ചെയ്തു. 1994-ൽ അവസാന വിധി യുടെ ശുചീകരണവും പുനരുദ്ധാരണവും പൂർത്തിയായി.പുനരുദ്ധാരണം പൂർത്തിയായി 1994 ഏപ്രിൽ 8-ന് പള്ളി വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു
Remove ads
സിനിമകളിൽ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
