സുദർശനചക്രം

From Wikipedia, the free encyclopedia

സുദർശനചക്രം
Remove ads

ഹിന്ദു പുരാണങ്ങളിൽ സാക്ഷാൽ മഹാവിഷ്‌ണു ഭഗവാൻ്റെ അടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ്‌ സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്[അവലംബം ആവശ്യമാണ്]. മഹാവിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചുണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം.

Thumb
മഹാവിഷ്‌ണുവിൻ്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രത്തിന്റെ ചിത്രീകരണം

ദേവശില്പിയായ വിശ്വകർമ്മാവാണ് ഇത് നിർമ്മിച്ചത്. വിവാസ്വാനേ കടഞ്ഞു കിട്ടിയ തേജസ്‌ കൊണ്ട് നിർമ്മിച്ച ദിവ്യായുധങ്ങളിൽ ഒന്നാണ് ഈ മഹാവിഷ്ണുചക്രം എന്ന സുദർശനം.[1]

മഹാവിഷ്ണുവിനെ കൂടാതെ ദേവിയും പരമശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.

Remove ads

പേരിനുപിന്നിൽ

സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഇതു ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ സർവ്വേശ്വരനായ മഹാവിഷ്‌ണു ഈ ശ്രേഷ്‌ഠമായ ആയുധം ഉപയോഗിക്കുന്നു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads