സുലവേസി
ഇന്തോനേഷ്യയുടെ കീഴിലുള്ള ഒരു ദ്വീപ് From Wikipedia, the free encyclopedia
Remove ads
മുൻപ് സെലെബസ് എന്ന് അറിയപ്പെട്ടിരുന്ന ഇന്തോനേഷ്യയിലെ ഒരു ദ്വീപ് ആണ് സുലവേസി. വലിയ സുന്ദ ദ്വീപുകളിൽ ഒന്നായ സുലവേസിക്ക് ലോകത്തിലെ ഏറ്റവും വലിയ ദ്വീപുകളിൽ പതിനൊന്നാം സ്ഥാനമുണ്ട്. സുലവേസി ബോർണിയോയ്ക്കും മലുകു ദ്വീപുകൾക്കും ഇടയിലാണ്. ഇന്തോനേഷ്യയിൽ സുമാത്രയ്ക്കും ബോർണിയോയ്ക്കും പാപുവയ്ക്കും മാത്രമേ വലിയ അതിർത്തിയുള്ളു. സുലവേസി നാല് ഉപദ്വീപുകൾ ഉൾപ്പെട്ടതാണ്. മൂന്ന് ഉൾക്കടലുകൾ ഇവയെ വേർതിരിക്കുന്നു.
Remove ads
പേരിന്റെ അർഥം
"സുലവേസി" എന്ന നാമം ദ്വീപ് എന്നർത്ഥമുള്ള "സുല" എന്ന വാക്കും ഇരുമ്പ് എന്നർത്ഥമുള്ള "ബേസി" എന്ന വാക്കും ചേർന്ന് ഉണ്ടായതവാൻ സാധ്യതയുണ്ട്.ചരിത്രകാലത്ത് മൻതാനോ തടാക ഇരുമ്പ് ഖനിയിൽ നിന്നുണ്ടായിരുന്ന ഇരുമ്പ് കയറ്റുമതിയും ഇതിനെ സാധൂകരിക്കുന്നു[1].ഇന്തോനേഷ്യ സ്വാതന്ത്രം പ്രാപിച്ചതിനു ശേഷമാണു "സുലവേസി" എന്ന പേര് ഇംഗ്ലീഷിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്.
ചരിത്രം
ആദ്യമായി സുലവേസിയിൽ എത്തിച്ചേർന്ന യൂറോപിയൻമാർ പോർച്ചുഗീസ്കാരായ നാവികരായിരുന്നു.സുലാവെസി അന്ന് ഉത്‌പാദനത്തിൽ മുൻപിലായിരുന്ന സ്വർണം തിരഞ്ഞായിരുന്നു ഇവർ വന്നത്.[2][3]പതിനാറാം ശതകത്തിന്റെ ആദ്യകാലത്ത് മകസാറിൽ ഒരു പോർച്ചുഗീസ് ക്യാമ്പ് നിർമ്മിക്കപ്പെട്ടു.എങ്കിലും 1605ൽ സുലവേസിയിൽ എത്തിയ ഡച്ച്കാർ ഈ ക്യാമ്പ് 1665ൽ പിടിച്ചെടുത്തു.പിന്നീടെത്തിയ ഇംഗ്ലീഷ്കാർ മകസാറിൽ ഒരു ഫാക്ടറി പണിതു.[4]1905ൽ സുലാവേസി മുഴുവനായും ഡച്ച് കോളനിയായി.1949 ഡിസംബറിൽ സുലാവേസി ഫെഡറൽ ഇന്തോനേഷ്യൻ ഐഖ്യ നാടുകളുടെ ഭാഗമായി.1950ൽ യുണിറ്ററി റിപ്പബ്ലിക്ക് ഓഫ് ഇന്തോനേഷ്യയിൽ ലയിച്ചു.[5]
Remove ads
ഭൂമിശാസ്ത്രം
174,600 ചതുരശ്ര കിലോമീറ്റർ ഉൾകൊള്ളുന്ന സുലാവേസി ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത് ദ്വീപാണ്.ഇവയുടെ മധ്യത്തിൽ കുന്നുകൾ ആയതിനാൽ ഉപദ്വീപുകൾ തമ്മിൽ കരമാർഗ്ഗത്തെക്കൾ സമുദ്രമാർഗങ്ങളാണ്.ടോമിനി,ടോലോ,ബോണി എന്നീ ഉൾക്കടലുകൾ(വടക്ക് നിന്ന് കിഴക്കോട്ട്) (ഇന്റർനാഷണൽ ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ടോലോയെ കടൽത്തുറ ആയാണ് പരിഗണിക്കുന്നത്.) വടക്കൻ ഉപദ്വീപ്,കിഴക്കൻ ഉപദ്വീപ്,തെക്ക് കിഴക്കൻ ഉപദ്വീപ്,തെക്കൻ ഉപദ്വീപ് എന്നിവയെ വേർതിരിക്കുന്നു
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads