സോർഗ് എൻ ഹൂപ് വിമാനത്താവളം
From Wikipedia, the free encyclopedia
Remove ads
സോർഗ് എൻ ഹൂപ് വിമാനത്താവളം (IATA: ORG, ICAO: SMZO) സുരിനാമിലെ പരമാരിബൊ നഗരത്തിൽ പൊതു വ്യോമത്താവളമായി പ്രവർത്തിക്കുന്നു. സുരിനാം നദിയുടെ 3 കിലോമീറ്റർ (1.9 മൈൽ) പടിഞ്ഞാറ്, സോർഗ് ഹൂപ്പ്, ഫ്ലോറ എന്നീ നഗരങ്ങളുടെ ഇടയിലാണ് സ്ഥിതിചെയ്യുന്നത്.
ഡിസ്പ്ലേസ്ഡ് ത്രെഷോൾഡ് റൺവേ 11 ഉൾപ്പെടെ റൺവേ ദൈർഘ്യം 215 മീറ്റർ (705 അടി) കാണപ്പെടുന്നു. ചാർട്ടർമാർക്കും ചെറു വിമാനങ്ങൾക്കും ഹെലികോപ്റ്റർ വിമാനങ്ങൾക്കുമായി ഈ എയർപോർട്ട് അനുയോജ്യമാണ്. സുരിനാമിനു സമീപമുള്ള നിരവധി ചെറിയ എയർപോർട്ടുകളും കരീബിയൻ രാജ്യങ്ങളിലെ ചാർട്ടേഡ് ഫ്ളൈറ്റുകൾക്കുമായി വിമാനത്താവളത്തിൽ നിന്ന് ബന്ധം നിലനിർത്തുന്നു. ജോർജ്ടൌൺ, ഗയാന എന്നിവിടങ്ങളിലേയ്ക്കുള്ള ഏക നിരന്തരമായ അന്താരാഷ്ട്ര സേവനം ട്രാൻസ് ഗയാന ഏയർവേയ്സ്, ഗം എയർ എന്നീ വിമാനക്കമ്പനികളിലെ വിമാനങ്ങൾ ആണ് കൈകാര്യം ചെയ്യുന്നത്.
സന്ദെറിജ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ (28 മൈൽ) തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന .ജൊഹാൻ അഡോൾഫ് പെൻഗൽ അന്താരാഷ്ട്ര വിമാനത്താവളം വഴി പരമാരിബൊയുമായി എയർ ജെറ്റ് വിമാനങ്ങൾ പ്രവർത്തിക്കുന്നു,
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads