സ്ഥൂലസാമ്പത്തികശാസ്ത്രം

From Wikipedia, the free encyclopedia

Remove ads

സമ്പദ് വ്യവസ്ഥയെക്കുറിച്ച് മൊത്തത്തിൽ പഠിക്കുന്ന ശാസ്ത്രശാഖയാണ് സ്ഥൂലസാമ്പത്തികശാസ്ത്രം അഥവാ മാക്രോ ഇക്കണോമിക്സ്, ഇത് അഗ്രഗേറ്റ് ഇക്കണോമിക്സ് എന്നും അറിയപ്പെടുന്നു. വലുത് എന്നർത്ഥമുള്ള മാക്രോസ് എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് മാക്രോ ഇക്കണോമിക്സ് എന്ന പദമുണ്ടായത്. 1936ൽ ജെ.എം. കെയിൻസിന്റെ ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ് ഇന്ററസ്റ്റ് ആന്റ് മണി എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് ഈ സാമ്പത്തിക ശാസ്ത്രശാഖ പ്രചാരം നേടിയത്.[1] അതിനുമുൻപ് ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ആഡം സ്മിത്ത് പോലെയുള്ളവർ ഈ സാമ്പത്തികശാസ്ത്ര വിശകലനരീതിയുടെ ആവശ്യകതയെ അംഗീകരിച്ചിരുന്നില്ല.

Remove ads

പ്രധാന പഠനമേഖലകൾ

സ്ഥൂലസാമ്പത്തികശാസ്ത്രത്തിന്റെ പ്രധാന പഠനമേഖലകൾ താഴെപ്പറയുന്നവയാണ്;

  • ദേശീയവരുമാനവും അനുബന്ധ ആശയങ്ങളും
  • നാണയപ്പെരുപ്പം, നാണയച്ചുരുക്കം, പൊതുവിലനിലവാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ
  • വ്യാപാരചക്രങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ
  • അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ടവ
  • രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ടവ
  • ഗവണ്മെന്റുകളുടെ ധന-പണ നയങ്ങളുമായി ബന്ധപ്പെട്ടവ (fiscal-monetary policies)
  • മണി സപ്ലൈ, ബാങ്കിങ് മുതലായ വിഷയങ്ങൾ
Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads