സ്റ്റെതസ്കോപ്പ്

ആന്തരാവയവങ്ങളുടെ ശബ്ദപരിശോധന നടത്താനുള്ള ഉപകരണം From Wikipedia, the free encyclopedia

സ്റ്റെതസ്കോപ്പ്
Remove ads

വൈദ്യശാസ്ത്രപരിശോധനയിൽ ശരീരത്തിലെ ചെറിയ ശബ്ദങ്ങൾ ശ്രവിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണമാണ് സ്റ്റെതസ്കോപ്പ് ( ഗ്രീക്ക് στηθοσκόπιο, of στήθος, stéthos - നെഞ്ച് and σκοπή, skopé - പരിശോധന). മനുഷ്യരുടേയോ മൃഗങ്ങളുടേയോ ശരീരത്തിനുള്ളിലെ ശബ്ദം കേൾക്കുന്നതിനും ചികിൽസകർ ഇത് ഉപയോഗിക്കുന്നു. സാധാരണയായി ഹൃദയത്തിന്റേയോ ശ്വാസകോശത്തിന്റേയൊ ശബ്ദം കേൾക്കുവാനാണ് ഉപയോഗിക്കുന്നത്. ധമനികളിലേയും സിരകളിലേയും രക്തഓട്ടം കേൾക്കുന്നതിനും കുടലുകളെ ശ്രദ്ധിക്കാനും ഉപയോഗിക്കാറുണ്ട്.ശബ്ദശാസ്ത്രത്തിലെ ചില സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്.റെനെ ലെനക് (René Laennec) ആണ്‌ സ്റ്റെതസ്കോപ് കണ്ടുപിടിച്ചത്,

Thumb
ആധുനിക സ്റ്റെതസ്കോപ്പ്
Remove ads

ചരിത്രം

1816-ൽ പാരീസിലെ നെക്കർ-എൻഫൻസ് മലഡെസ് ആസ്പത്രിയിലെ റെനെ തിയോഫിൽ ഹയസിന്റെ ലെനെക് എന്ന ഡോക്ടറാണ് ഇത് കണ്ടുപിടിച്ചത്. അത് മരത്തിന്റെ കുഴലായിരുന്നു.[1]

ഉപയോഗങ്ങൾ

  • ഹൃദയസ്പന്ദനം പരിശോധിക്കുന്നതിന്
  • ശ്വാസോച്ഛ്വാസ ശബ്ദങ്ങൾ വ്യക്തമായി കേൾക്കുന്നതിന്
  • ഞരമ്പിലൂടെയുള്ള രക്തപ്രവാഹത്തിന്റെ തീവ്രത അളക്കുന്നതിന്

അവലംബങ്ങൾ

സ്രോതസ്സുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads