സ്റ്റെപ്

From Wikipedia, the free encyclopedia

സ്റ്റെപ്
Remove ads


യൂറോപ്പിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന വിസ്തൃതമായ പുൽമേടുകൾ ആണ് സ്റ്റെപ്(English: Steppe ; Ukrainian: степ Russian: степь, tr. step'; IPA: [sʲtʲepʲ]) [1]

Thumb
യൂറേഷ്യൻ സ്റ്റെപ് മേഖല . ഇന്തോ-യുറോപ്യൻ ഭാഷകൾ,കുതിര,ചക്രം കൂടാതെ രഥം തുടങ്ങിയവ ഇവിടെ നിന്നും ഉൽപ്പന്നമായി എന്ന് വിശ്വസിക്കപ്പെടുന്നു.
Thumb
മംഗോളിയയിലെ സ്റ്റെപ് മേഖല

പർവ്വതപ്രകൃതമായ പുൽപ്രദേശങ്ങളും, അങ്ങിങ്ങായി ചെറിയ കുറ്റിച്ചെടികളും ഇവിടെ കാണപ്പെടുന്നു. മറ്റു പുൽപ്രദേശങ്ങളായ സവേന,പാമ്പാ, പ്രയറി എന്നിവ പോലെ ഇവിടെയും മരങ്ങൾ കുറവാണ്. സ്റ്റെപ് പ്രദേശത്ത് മഴ വളരെ കുറവാണ്.മറ്റു പുൽ മേടുകളെ അപേക്ഷിച്ച് സമുദ്ര നിരപ്പിൽ നിന്നും കൂടുതൽ ഉയരത്തിലാണ് ഈ പ്രദേശം. വളരെ കറുത്ത നിറമുള്ള വളക്കൂർ ഉള്ള മണ്ണാണ് ഇവിടെ. മഴ കുറവായതിനാൽ മണ്ണൊലിപ്പ് മൂലം ഇവിടെ മണ്ണിന്റെ ഫലപുഷ്ടി നഷ്ടമാകുന്നില്ല. വേനൽകാലത്ത് 40 °C ഉം, തണുപ്പു കാലത്ത് –40 °C മാണ് ഇവിടത്തെ താപനില. മംഗോളിയയിലെ ഉയർന്ന സ്റ്റെപ് പ്രദേശങ്ങളിൽ പകൽ സമയത്ത് 30 °C, രാത്രിയിൽ 0°C വരെ രേഖപ്പെടുത്തിയിട്ടുണ്ട്.



Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads