സ്റ്റൈലസ്
From Wikipedia, the free encyclopedia
Remove ads
എഴുതാനും അടയാളപ്പെടുത്താനും ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സ്റ്റൈലസ്(ബഹുവചനം സ്റ്റൈലി അല്ലെങ്കിൽ സ്റ്റൈലസുകൾ[1]). സ്മാർട്ട് ക്ലാസ് റൂമിലെ ബോർഡുകളിലും സ്മാർട്ട് ഫോണുകളുടെ നിയന്ത്രണത്തിനും ഇവ പൊതുവെ ഉപയോഗിച്ചുവരുന്നു. പേനക്ക് സമാനമായ ഈ ഉപകരണം വഴി കംപ്യൂട്ടർ, ടച്ച്സ്ക്രീൻ ഫോണുകളിൽ എഴുതാനും അടയാളപ്പെടുത്താനും ചിത്രംവരക്കാനുമെല്ലാം ഈ ഉപകരണം സഹായിക്കുന്നു.[2][3]ഇത് സാധാരണയായി ഒരു ആധുനിക ബോൾപോയിന്റ് പേനയ്ക്ക് സമാനമായ ഒരു ഇടുങ്ങിയ എലോഗേറ്റഡ് സ്റ്റാഫിനെ സൂചിപ്പിക്കുന്നു. പല സ്റ്റൈലസുകളും കൂടുതൽ എളുപ്പത്തിൽ പിടിക്കാൻ വേണ്ടി വളരെയധികം വളഞ്ഞരീതിയിൽ രൂപകൽപന ചെയ്തതാണ്. അന്ധരായ ഉപയോക്താക്കൾ ബ്രെയിലിയിലെ ഡോട്ടുകൾ പഞ്ച് ചെയ്യാൻ സ്ലേറ്റുമായി ചേർന്ന് ഉപയോഗിക്കുന്ന സ്റ്റൈലസ് ആണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മറ്റൊരു എഴുത്ത് ഉപകരണം.[4]



Remove ads
പദോൽപ്പത്തി
സ്റ്റൈലസ് എന്ന ഇംഗ്ലീഷ് പദത്തിന് രണ്ട് ബഹുവചനങ്ങളുണ്ട്: സ്റ്റൈലി, സ്റ്റൈലസ്.[5] യഥാർത്ഥ ലാറ്റിൻ പദത്തിന് സ്റ്റൈലസ് എന്ന് എഴുതിയിരിക്കുന്നു; ഗ്രീക്ക് στυλος (സ്റ്റൈലോസ്), 'പില്ലർ' എന്നിവയുമായുള്ള തെറ്റായ ബന്ധത്തിൽ നിന്നാണ് സ്റ്റൈലസ് ഉടലെടുത്തത്.[6]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads