ഹസ്തിനാപുരം

From Wikipedia, the free encyclopedia

ഹസ്തിനാപുരം
Remove ads

മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന കുരുവംശജരുടെ രാജധാനിയാണ് ഹസ്തിനാപുരം(ഹിന്ദി: हस्‍तिनापुर; സംസ്കൃതം: हस्‍तिनापुरम् Hastināpuram).

വസ്തുതകൾ ഹസ്തിനപുരം, Country ...
Remove ads

പേരിന്റെ ഉത്ഭവം

സംസ്‌കൃതത്തിൽ, ഹസ്‌തിനപുർ (ആന), പുരം (നഗരം) എന്നിവയിൽ നിന്ന് 'ആനകളുടെ നഗരം' എന്ന് വിവർത്തനം ചെയ്യുന്നു. ഇതിന്റെ ചരിത്രം മഹാഭാരത കാലഘട്ടത്തിലേതാണ്. [1]കുരുവംശത്തിൽ പിറന്ന ഹസ്തി രാജാവിന്റെ പേരിലാണ് ഈ നഗരത്തിന് പേരിട്ടതെന്ന് നിരവധി അവകാശവാദങ്ങൾ സൂചിപ്പിക്കുന്നു.[2] മഹാഭാരതം എന്ന ഇതിഹാസത്തിൻറെ തുടക്കം ഇവിടെ നിന്നാണ്.

നിഗമനം

ഇന്നത്തെ ഡൽഹിയുടെ വടക്കുപടിഞ്ഞാറു ഭാഗത്തായിരുന്നു29°9′31.5″N 77°59′19.46″E ഇതെന്നാണ് നിഗമനം. കുരുക്ഷേത്രയുദ്ധം നടന്നത് ഹസ്തിനപുരിക്കു സമീപത്തു വെച്ചായിരുന്നു. ധൃതരാഷ്ട്രർ അന്ധനായ രാജാവായതിനാൽ അദ്ദേഹത്തിനുവേണ്ടി മകനായ ദുര്യോധനനായിരുന്നു ഭരണം നടത്തിയത്. പാണ്ഡവരുമായുണ്ടായ തർക്കമൊഴിവാക്കുന്നതിനായി ഹസ്തിനപുരിയിൽ നിന്ന് അകലെയുള്ള ഒരു സ്ഥലം അവർക്കു ലഭിക്കുകയും അവിടെ ഇന്ദ്രപ്രസ്ഥം എന്ന പേരിൽ ഒരു നഗരം നിർമ്മിക്കുകയും ചെയ്തു. ഇന്ദ്രപ്രസ്ഥമാണ് ഇന്നത്തെ ഡൽഹിയെന്നു കരുതുന്നു.

Remove ads

അവലംബം

കൂടുതൽ വായനയ്ക്ക്

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads