ഹു ജിന്റാവോ
From Wikipedia, the free encyclopedia
Remove ads
ചൈനയുടെ ഇപ്പോഴത്തെ പ്രസിഡണ്ടാണ് ഹു ജിന്റാവോ (ഇംഗ്ലീഷ്: Hu Jintao) (ജനനം: 1942 ഡിസംബർ 21). ഇതോടൊപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി, കേന്ദ്ര സൈനിക സമിതിയുടെ അധ്യക്ഷൻ എന്നീ പദവികളും ഇദ്ദേഹം വഹിക്കുന്നു.
അമേരിക്കയിലെ പ്രശസ്ത മാഗസിനായ ഫോബ്സ് 2010-ൽ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും കരുത്തരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത് ഹു ജിന്റാവോയാണ്. ലോക ജനസംഖ്യയുടെ അഞ്ചിലൊന്നു ഭാഗം വരുന്ന ചൈനീസ് ജനതയെ സ്വേച്ഛാധിപത്യത്തിനടുത്തുനിൽക്കുന്ന രീതിയിൽ ഭരിക്കുന്നു എന്നതാണ് ഹു ജിന്റാവോയുടെ പ്രധാന ശക്തിയായി ഫോബ്സ് ചൂണ്ടിക്കാട്ടുന്നത്. ലോകത്തിലെ ഏറ്റവും അംഗബലമുള്ള സൈനിക ശക്തിയുടെ മേധാവിയായ അദ്ദേഹത്തിന് 'നദികളുടെ വഴി തിരിച്ചുവിടാനും നഗരങ്ങൾ പണിയാനും കോടതിയുടെയോ ഉദ്യോഗസ്ഥരുടെയോ ഇടപെടലില്ലാതെ വിമതരെ ജയിലിലിടാനും ഇൻറർനെറ്റിനു നിയന്ത്രണമേർപ്പെടുത്താനും കഴിയുന്നു' എന്നും ഫോബ്സ് വിലയിരുത്തുന്നു.[1]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads