ഹെയ്റ്റി ഭൂകമ്പം (2010)

From Wikipedia, the free encyclopedia

ഹെയ്റ്റി ഭൂകമ്പം (2010)
Remove ads

വൻതോതിലുള്ള ദുരിതവും ആൾനാശവും വിതച്ച ഭൂകമ്പമായിരുന്നു റിക്റ്റർ സ്കൈലിൽ 7.0 മാഗ്നിറ്റ്യഡിലുണ്ടായ 2010 ലെ ഹെയ്റ്റി ഭൂകമ്പം. 2010 ജനുവരി 12 ചൊവ്വാഴ്ച പ്രാദേശിക സമയം 16:53:09 നു്‌ അനുഭവപ്പെട്ട ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെയ്റ്റിയുടെ തലസ്ഥാന നഗരിയായ പോർട്ട് ഔ പ്രിൻസിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ദൂരം മാറിയാണ്‌.[1] 13 കിലോമീറ്റർ ആഴത്തലുള്ളതായിരുന്നു ഈ ഭൂകമ്പം. അമേരിക്കൻ ഐക്യനാടുകളുടെ ജിയോളജിക്കൽ സർ‌വ്വേ റെക്കോർഡ് ചെയ്തത് പ്രകാരം നിരവധി തുടർചലനങ്ങളും ഈ ഭൂകമ്പത്തെ തുടർന്നുണ്ടായി.[2] അന്തർദേശീയ റെഡ്ക്രോസ് സംഘടനയുടെ കണക്ക് പ്രകാരം ഏകദേശം മുപ്പത് ലക്ഷം ജനങ്ങൾ ഈ ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവിച്ചു.[3] രണ്ട് ലക്ഷത്തിലധികം ജനങ്ങൾ മരണപ്പെട്ടതായി കണക്കാക്കുന്നു.[4]. 70,000 മൃതശരീരങ്ങൾ കൂട്ടശ്മശാനത്തിൽ മറമാടിയതായി ജനുവരി 18 ന്‌ ഹെയ്റ്റിയുടെ പ്രധാനമന്ത്രി ജീൻ-മാക്സ് ബെല്ലെറൈവ് അറീക്കുകയുണ്ടായി.[5]

Thumb
ബ്രസീലിയൻ പട്ടാളം സംഘടിപ്പിച്ച ഒരു ദുരിതാശ്വാസ ക്യാമ്പ്

പോർട്ട് ഔ-പ്രിൻസ് നഗരത്തിലും അടുത്ത പ്രദേശങ്ങളിലും ഭൂകമ്പം വൻ നാശനഷ്ടങ്ങളുണ്ടാക്കി. രാഷ്ട്രപതിയുടെ കൊട്ടാരം,നാഷനൽ അസംബ്ലി കെട്ടിടം, പോർട്ട്-ഔ-പ്രിൻസ് കതീഡ്രൽ,മുഖ്യ ജയിൽ എന്നിവയുൾപ്പടെ നിരവധി സുപ്രധാന കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ വരികയോ നാശം സംഭവിക്കുകയോ ചെയ്തു.[6][7][8] ഈ പ്രദേശത്തുള്ള മിക്കവാറും എല്ലാ ആശുപത്രികളും തകർ‍ന്നടിഞ്ഞു.[9] യുനൈറ്റഡ് നാഷൻസ് സ്റ്റെബെലൈസേഷൻ മിഷൻ ഇൻ ഹെയ്റ്റിയുടെ ആസ്ഥാന കെട്ടിട്ടം തകരുകയും ആസ്ഥാന മേധാവി ഹെഡി അന്നബി, അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കാർലോസ് ഡാ കോസറ്റ, ആക്റ്റിംഗ് പോലീസ് കമ്മീഷണർ എന്നിവർ മരണപ്പെട്ടതായും ഐക്യരാഷ്ട്ര സഭ റിപ്പോർട്ട് ചെയ്യുകയുണ്ടായി..[10][11]

ഭൂകമ്പം നടന്ന ഹെയ്റ്റിയ്ടെ ആകാശ വീഡിയോ


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads